Second Banner SPECIAL STORY SPORTS

എല്ലാ കണ്ണുകളും ഖത്തറിലേക്ക്;
കിക്കോഫിന് മണിക്കൂറുകൾ മാത്രം

ദോഹ: കാൽപന്തുകളുടെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി
ഇന്ന് ഞായറാഴ്ച അൽ കോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിടും.


വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങ്. 60000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ കലാകാരൻമാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലും എത്തുന്ന ആരാധകരെ സ്റ്റേഡിയത്തിലേക്ക് സ്വീകരിക്കുക. സംഗീത പരിപാടികൾ, സാംസ്‌കാരിക പ്രദർശനങ്ങൾ, തെരുവുകളിലെ പ്രകടനങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്.
ഇന്ന് രാത്രി 9.30ന് ഗ്രൂപ്പ് എയിൽ ഖത്തറും ഇക്വഡോറും തമ്മിൽ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തോടെ ഉത്സവലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തും.

മത്സരങ്ങൾ ഇങ്ങനെ:

നവംബർ 20 രാത്രി 9.30 ഖത്തർ-ഇക്വഡോർ
നവംബർ 21 വൈകിട്ട് 6.30ന് ഇംഗ്ലണ്ട് – ഇറാൻ
നവംബർ 21 രാത്രി 9.30ന് സെനഗൽ – നെതർലാന്റ്സ്
നവംബർ 22 പുലർച്ചെ 12.30 യുഎസ്എ – വെയ്ൽസ്
നവംബർ 22 വൈകിട്ട് 3.30 അർജന്റീന – സൗദി അറേബ്യ
നവംബർ 22 വൈകിട്ട് 6.30 ഡെൻമാർക്ക് – ടുണീഷ്യ
നവംബർ 22 രാത്രി 9.30 മെക്സിക്കോ – പോളണ്ട്
നവംബർ 23 പുലർച്ചെ 12.20 ഫ്രാൻസ് – ഓസ്ട്രേലിയ
നവംബർ 23 വൈകിട്ട് 3.30 മൊറോക്കോ – ക്രൊയേഷ്യ
നവംബർ 23 വൈകിട്ട് 6.30 ജർമ്മനി – ജപ്പാൻ
നവംബർ 23 രാത്രി 9.30 സ്പെയിൻ – കോസ്റ്റാറിക്ക
നവംബർ 24 പുലർച്ചെ 12.30 ബെൽജിയം – കാനഡ
നവംബർ 24 വൈകിട്ട് 3.30 സ്വിറ്റ്സർലാന്റ് – കാമറൂൺ
നവംബർ 24 വൈകിട്ട് 6.30 ഉറാഗ്വോ – സൗത്ത് കൊറിയ
നവംബർ 24 രാത്രി 9.30 പോർച്ചുഗൽ – ഘാന
നവംബർ 25 പുലർച്ചെ 12.30 ബ്രസീൽ – സെർബിയ
നവംബർ 25 വൈകിട്ട് 3.30 വെയ്ൽസ് – ഇറാൻ
നവംബർ 25 വൈകിട്ട് 6.30 ഖത്തർ – സെനഗൽ
നവംബർ 25 രാത്രി 9.30 നെതർലാന്റ്സ് – ഇക്വഡോർ
നവംബർ 26 പുലർച്ചെ 12.30 ഇംഗ്ലണ്ട് – യുഎസ്എ
നവംബർ 26 വൈകിട്ട് 3.30 ടുണീഷ്യ – ഓസ്ട്രേലിയ
നവംബർ 26 വൈകിട്ട് 6.30 പോളണ്ട് – സൗദി അറേബ്യ
നവംബർ 26 രാത്രി 9.30 ഫ്രാൻസ് – ഡെന്മാർക്ക്
നവംബർ 27 പുലർച്ചെ 12.30 അർജന്റീന – മെക്സിക്കോ
നവംബർ 27 വൈകിട്ട് 3.30 ജപ്പാൻ – കോസ്റ്റാറിക്ക
നവംബർ 27 വൈകിട്ട് 6.30 ബെൽജിയം – മൊറോക്കോ
നവംബർ 27 രാത്രി 9.30 ക്രൊയേഷ്യ – കാനഡ
നവംബർ 28 പുലർച്ചെ 12.30 സ്പെയിൻ – ജർമ്മനി
നവംബർ 28 വൈകിട്ട് 3.30 കാമറൂൺ – സെർബിയ
നവംബർ 28 വൈകിട്ട് 6.30 സൗത്ത് കൊറിയ – ഘാന
നവംബർ 28 രാത്രി 9.30 ബ്രസീൽ – സ്വിറ്റ്സർലാന്റ്
നവംബർ 29 പുലർച്ചെ 12.30 പോർച്ചുഗൽ – ഉറോഗ്വ
നവംബർ 29 രാത്രി 8.30 ഇക്വഡോർ – സെനഗൽ
നവംബർ 29 രാത്രി 8.30 നെതർലാന്റ്സ് – ഖത്തർ
നവംബർ 30 പുലർച്ചെ 12.30 ഇറാൻ – യുഎസ്എ
നവംബർ 30 പുലർച്ചെ 12.30 വെയ്ൽസ് – ഇംഗ്ലണ്ട്
നവംബർ 30 രാത്രി 8.30 ടുണീഷ്യ – ഫ്രാൻസ്
നവംബർ 30 രാത്രി 8.30 ഓസ്ട്രേലിയ – ഡെൻമാർക്ക്
ഡിസംബർ 1 പുലർച്ചെ 12.30 പോളണ്ട് – അർജന്റീന
ഡിസംബർ 1 പുലർച്ചെ 12.30 സൗദി അറേബ്യ – മെക്സിക്കോ
ഡിസംബർ 1 രാത്രി 8.30 കാനഡ – മൊറോക്കോ
ഡിസംബർ 1 രാത്രി 8.30 ക്രൊയേഷ്യ – ബെൽജിയം
ഡിസംബർ 2 പുലർച്ചെ 12.30 കോസ്റ്റാറിക്ക – ജർമ്മനി
ഡിസംബർ 2 പുലർച്ചെ 12.30 ജപ്പാൻ – സ്പെയിൻ
ഡിസംബർ 2 രാത്രി 8.30 ഘാന – ഉറോഗ്വ
ഡിസംബർ 2 രാത്രി 8.30 സൗത്ത് കൊറിയ – പോർച്ചുഗൽ
ഡിസംബർ 3 പുലർച്ചെ 12.30 കാമറൂൺ – ബ്രസീൽ
ഡിസംബർ 3 പുലർച്ചെ 12.30 സെർബിയ – സ്വിറ്റ്സർലാന്റ്
ഡിസംബർ 3 രാത്രി 8.30 ഗ്രൂപ്പ്എ ഒന്നാം സ്ഥാനക്കാർ – ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാർ
ഡിസംബർ 4 പുലർച്ചെ 12.30 ഗ്രൂപ്പ് സി ഒന്നാം സ്ഥാനം – ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനം
ഡിസംബർ 4 രാത്രി 8.30 ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനം – ഗ്രൂപ്പ് സി രണ്ടാം സ്ഥാനം
ഡിസംബർ 5 പുലർച്ചെ 12.30 ഗ്രൂപ്പ് ബി ഒന്നാം സ്ഥാനം – ഗ്രൂപ്പ് എ രണ്ടാം സ്ഥാനം
ഡിസംബർ 5 രാത്രി 8.30 ഗ്രൂപ്പ് ഇ ഒന്നാം സ്ഥാനം – ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനം
ഡിസംബർ 6 പുലർച്ചെ 12.30 ഗ്രൂപ്പ് ജി ഒന്നാം സ്ഥാനം – ഗ്രൂപ്പ് എച്ച് രണ്ടാം സ്ഥാനം
ഡിസംബർ 7 രാത്രി 8.30 ഗ്രൂപ്പ് എഫ് ഒന്നാം സ്ഥാനം – ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനം
ഡിസംബർ 8 പുലർച്ചെ 12.30 ഗ്രൂപ്പ് എച്ച് ഒന്നാം സ്ഥാനം – ഗ്രൂപ്പ് ജി രണ്ടാം സ്ഥാനം
ഡിസംബർ 9ന് രാത്രി 8.30ന് ആദ്യ ക്വാർട്ടർ ഫൈനൽ, ഡിസംബർ 10 പുലർച്ചെ 12.30ന് രണ്ടാം ക്വാർട്ടർ ഫൈനൽ, ഡിസംബർ 10 രാത്രി 8.30ന് മൂന്നാം ക്വാർട്ടർ ഫൈനൽ, ഡിസംബർ 11 പുലർച്ചെ 12.30ന് നാലാം ക്വാർട്ടർ ഫൈനൽ നടക്കും. ഡിസംബർ 14ന് ഒന്നാം സെമി ഫൈനലും 15ന് രണ്ടാം സെമി ഫൈനലും 18ന് വെങ്കല മെഡലിനായുള്ള പോരാട്ടവും നടക്കും. ഡിസംബർ 19ന് മഹാഫൈനൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *