എംവിആർ ഫാർമ കെയർ ശരിവില ഔട്ട്‌ലെറ്റ് ആഴ്ചവട്ടത്തും; ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച)

കോഴിക്കോട്: എംവിആർ ഫാർമ കെയർ ശൃംഖലയിലെ ഏഴാമത്തെ ശരിവില ഇംഗ്ലീഷ് മകോഴിക്കോട്: എംവിആർ ഫാർമ കെയർ ശൃംഖലയിലെ ഏഴാമത്തെ ശരിവില ഇംഗ്ലീഷ് മരുന്ന് വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഴ്ചവട്ടത്ത് നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കോർപ്പറേഷൻ വാർഡ് കൗൺസിലർ എൻസി മോയിൻകുട്ടി ഉദ്ഘാടനം ചെയ്യും. ആഴ്ചവട്ടം ലാഡർ മാങ്കാവ് ഗ്രീൻസിൽ നടക്കുന്ന ചടങ്ങിൽ എംവിആർ കാൻസർ സെന്റർ ചെയർമാൻ സിഎൻ വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും.
എം വി ആർ കാൻസർ സെന്റർ ഡയറക്ടർ ഷെവലിയർ സി ഇ ചാക്കുണ്ണി ആദ്യ വിൽപ്പന ഏറ്റുവാങ്ങും. മരുന്നുകളുടെ അമിത വിലയ്ക്ക് ആശ്വാസമായി കാൻസർ മരുന്നുകൾ ഉൾപ്പെടെ കുറഞ്ഞ വിലയിൽ എല്ലാ മരുന്നുകളും സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ ആരംഭിച്ച സംരംഭം എംവി ആർ ഫാർമ കെയർ ഒരു വർഷം പിന്നിട്ടു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,തൃശൂർ ജില്ലകളിൽ ശരിവില ഔട്ട്‌ലെറ്റ് ഇതിനകം ആരംഭിച്ചു. വൈകാതെ കുടുതൽ ഔട്ട്‌ലെറ്റ്കൾ തുടങ്ങാനാണ് സെന്ററിന്റെ തീരുമാനം.
