തിരുവനന്തപുരം ജില്ലാ കലോത്സവം – ലോഗോ പ്രകാശനം

തിരുവനന്തപുരം : അനന്തപുരിയിലെ കുട്ടികളുടെ ഉത്സവ മാമാങ്കമായ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം 2022 നവംബർ 22 മുതൽ 26 വരെ കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടക്കും. തിരുവനന്തപുരം ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നും മത്സരിച്ച് ജയിച്ച 5 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന 5000 കുട്ടികൾ കലോത്സവത്തിൽ മത്സര രംഗത്ത് ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു. ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണകുമാർ കോട്ടൺഹിൽ സ്‌കൂൾ പ്രിൻസിപ്പലിന് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ എ.അരുൺകുമാർ, പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വി.രാജേഷ് ബാബു, ഡി.ആർ.ജോസ്, ഷഫീർ എന്നിവർ പങ്കെടുത്തു.