KOZHIKODE

ബാബുരാജ് ഉമ്പായി സ്മൃതിസന്ധ്യ ഈണം 2022, ആസ്വാദകർക്ക് നവ്യാനുഭവമായി

കോഴിക്കോട്: പുരോഗമന കലാ സാഹിത്യ സംഘം എരഞ്ഞിപ്പാലം ശാസ്ത്രി നഗർ സ്‌പോർട്‌സ് കോംപ്ലക്‌സ്‌കിൽ നടത്തിയ ബാബുരാജ് ഉമ്പായി സ്മൃതിയായ ഈണം 2022 മന്ത്രി അഹമ്മദ് ദേവർകോവിൽ ഉത്ഘാടനം ചെയ്തു 35ഓളം ഗാനങ്ങൾ കോർത്തിണക്കിയ സംഗീത രാവ് ആസ്വാദകർക്ക് പുതിയൊരു അനുഭവമായിരുന്നു. സംസ്ഥാന ഫിലിം ക്രിറ്റിക്‌സ് അവാർഡ് ജേതാവ് പി.കെ. സുനിൽ കുമാർ ഫ്‌ളവഴ്സ് സീസൺ ടു വിലെ മികച്ച ഗായികമാരായ ദേവനന്ദ, അമൃതവർഷിണി, കൃഷ്ണശ്രീ മിത്താലി കീ ബോർഡ് ആർട്ടിസ്റ്റ് മധുകെ. ഗിറ്റാറിസ്റ്റ് ഡേവിഡ് ബാബു എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ, കാലിക്കറ്റ് ടൗൺ കോ. ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ടിവി നിർമലൻ, കൗൺസിലർ മാരായ സി. രേഖ, എംഎൻ പ്രവീൺ, പദ്മജിത് തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ടിസി ബിജുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻആർ. മണിലാൽ സ്വാഗതവും പി. പ്രേമരാജൻ നന്ദിയും ആശംസിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *