കുഞ്ചൻനഗർ റസിഡന്റ്‌സ് അസോസിയേഷൻ ബോധവത്ക്കരണക്ലാസ്

അമ്പലപ്പുഴ: കുഞ്ചൻ നഗർ റസിഡന്റ്‌സ് അസോസ്സിയേഷൻ നടത്തിയ ബോധവൽക്കരണ ക്ലാസ് ബ്‌ളോക്ക് പഞ്ചായത്തംഗം ജി.വേണു ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. വസന്തകുമാർ അധ്യക്ഷനായി. അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി റിസോഴ്‌സ് പേഴ്‌സൺ അഡ്വ. നാസ്സർ.എം. പൈങ്ങാമഠം, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മനോജ് കൃഷ്‌ണേശ്വരി, സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ബാലസുബ്രഹ്മണ്യം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യോഗത്തിന് സെക്രട്ടറി മനു ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. രഘു നന്ദിയും പറഞ്ഞു.