കെപിസിസി അദ്ധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുധാകരൻ

തിരുവനന്തപുരം: ആർഎസ്എസ്സുമായി ബന്ധപ്പെട്ട തന്റെ പ്രസംഗം പാർട്ടിയിൽ ഉൾപ്പെടെ വൻ വിവാദമായിത്തീർന്ന പ്ശ്ചാത്തലത്തിൽ കെപിസിസി അദ്ധ്യക്ഷപദവി ഒഴിയാൻ കെ. സുധാകരൻ സന്നദ്ധത അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധിക്ക് സുധാകരൻ കത്തയച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്ന പരാതിയും കത്തിലുണ്ട്. വിവാദ പരാമരശം ചർച്ച ചെയ്യാൻ ലീഗ് യോഗം ഇന്ന് മലപ്പുറത്ത് ചേരാനിരിക്കേയാണ് സുധാകരന്റെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷ നേതാവിൽനിന്നും തനിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലായെന്നും സുധാകരൻ ഈ കത്തിൽ കുറ്റപ്പെടുത്തുന്നു.
രണ്ടു ദിവസം മുമ്പാണ് കത്തയച്ചത്. നാക്കുപിഴയുടെ പേരിൽ വലിയ തോതിലുള്ള പടയൊരുക്കമാണ് സുധാകരന് നേർക്കുണ്ടായത്. ഗ്രൂപ്പുകൾക്കതീതമായ ഒരു വികാരമാണ് സുധാകരനെതിരെ ഉയർന്നത്. പാർട്ടി രാഷ്ട്രീയകാര്യ സമതി ചേർന്ന് കടുത്ത തീരുമാനത്തിലേക്ക് പോകാൻ സാഹചര്യമൊരുങ്ങിയ പശ്ചാത്തലത്തിൽക്കൂടിയാണ് സുധാകരൻ സംസ്ഥാനവിഷയങ്ങളും സൂചിപ്പിച്ചുകൊണ്ട രാഹുൽഗാന്ധിക്ക് കത്തെഴുതിയതെന്നാണ് സൂചന. സുധാകരനെ കോൺഗ്രസ് അദ്ധ്യക്ഷപദത്തിലേക്ക് കൊണ്ടുവന്നത് രാഹുൽഗാന്ധിയാണ്. സ്വാഭാവികമായും സംസ്ഥാനത്ത് തന്ിക്കെതിരെ നടക്കുന്ന നീക്കങ്ങൾ രാഹുൽഗാന്ധിയെ ധരിപ്പിക്കുകയായിരുന്നു സുധാകരന്നെ് വേണം കരുതാൻ.