ALAPUZHA

അമ്പലപുഴ ഉപജില്ലാ സ്‌ക്കൂൾ കലോത്സവത്തിന് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കുളിൽ തിരിതെളിഞ്ഞു

അമ്പലപ്പുഴ : അമ്പലപുഴ ഉപജില്ലാ സ്‌ക്കൂൾ കലോത്സവത്തിന് കലകളുടെ നാട്ടിൽ തുടക്കമായി. അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കുളിൽ എച്ച് സലാം എം എൽ എ കലോത്സവം ഉദ്ഘാടനം ചെയ്തു. കല മുറുകെ പിടിയ്ക്കുമ്പോഴും മനുഷ്യത്വം മുറുകെ പിടിച്ച് ജീവിയ്ക്കുവാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് എം എൽ എ പറഞ്ഞു. കലയും സാഹിത്യവും മനുഷ്യനെ സ്‌നേഹിയ്ക്കുവാനുള്ള താകണമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം ശ്രുതി രജനീകാന്ത് കലോത്സവ സന്ദേശം നൽകി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി.അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് സുമാദേവി, ആലപ്പുഴ ഡി ഇ ഒ ലിറ്റിൽ തോമസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ ജയരാജ്, ശ്രീജ രതീഷ് , അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രമേശൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ ബാലൻ, അപർണ സുരേഷ്, സുഷമ രാജീവ്, കെ മനോജ് കുമാർ , എ അജീഷ്, നജീബ്, വീണ ശ്രീകുമാർ , എച്ച് എം ഫോറം കൺവീനർ ആർ രാധാകൃഷണ പൈ, അമ്പലപ്പുഴ പി.കെ എം ഗ്രന്ഥശാല പ്രസിഡന്റ് കെ പി കൃഷ്ണദാസ്, കെ രാജു , ആർ രാജേഷ് കുമാർ , മുഹമ്മദ് ഫൈസൽ, പി പ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്രധാന വേദിയായി ആറ് വേദികളിലായിട്ടാണ് അമ്പലപ്പുഴ ഉപജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നത്. അമ്പലപ്പുഴ പി എൻ പണിക്കർ സ്മാരക ഗവൺമെന്റ് എൽ പി സ്‌ക്കൂൾ, പി കെ മെമ്മോറിയൽ ഗ്രന്ഥശാല ഹാൾ എന്നിവിടങ്ങളും പ്രധാന വേദിയാണ്. 241 ഇന മത്സരങ്ങളിലായി ആയിരത്തി അഞ്ഞുറ് കലാപ്രതിഭകൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിനായി പതിനൊന്ന് സബ് കമ്മറ്റികൾ ആണ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. അമ്പലപുഴ ഉപജില്ലാ സ്‌ക്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമാ ദേവി എസ് പതാക ഉയർത്തി. തുടർന്ന് വിവിധ വേദികളിലായി രചനാ മത്സരങ്ങൾ നടന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ വേദികളിൽ ആയി കലാ മത്സരങ്ങളും അരങ്ങേറി . ഇതോടൊപ്പം സംസ്‌കൃത കലോത്സവവും അറബി കലോത്സവവും നടക്കുന്നുണ്ട്.ഇന്ന് ബ്രുധൻ) മണ്ണാറശാല ആയില്യം പ്രമാണിച്ച് കലോത്സത്തിന് അവധിയാണ്. നാളെ (വ്യാഴം) വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിയ്ക്കും. ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുജാത വിജയി കൾക്ക് ട്രോഫികളും സമ്മാനദാനവും നിർവഹിയ്ക്കും. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവങ്ങൾ നടക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *