പാർട്ടിയുടെ നിർദ്ദേശം കാറ്റിൽ പറത്തി
അനധികൃത മണലെടുപ്പിന് സിപിഐ ഒത്താശ ചെയ്യുന്നു

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മണൽ എടുപ്പ് വ്യാപകമാകുന്നത്. ദേശീയ പാതയ്ക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങളിൽ നിന്നാണ് സ്വകാര്യ വ്യക്തികൾ മണൽ എടുക്കുന്നത്. ഒമ്പതാം വാർഡിൽ പവ്വർ ഹൗസ് ജംഗ്ഷനിൽ ഒരു സ്വകാര്യ വ്യക്തി ഹൈവേയ്ക്ക് കൊടുത്ത സ്ഥലത്ത് നിന്ന് മണൽ എടുത്ത് അവിടെത്തന്നെ വെച്ച് ഗോളം വാർപ്പ് ആരംഭിക്കുകയും മറ്റ് നിർമ്മാണ പ്രവർത്തി നടത്തി വരുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ വിവരം സി പി ഐ യുടെ പ്രതിനിധിയായ വാർഡ് അംഗത്തെ നാട്ടുകാർ അറിയിച്ചെങ്കിലും തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുകയില്ലന്നാണ് ഈ പഞ്ചായത്ത് അംഗം പറഞ്ഞത്. പിന്നീട് പുന്നപ്ര വില്ലേജ് ഓഫീസറേയേയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനേയും വിവരം ധരിപ്പിച്ചെങ്കി
ലും യാതൊരു നടപടിയും മണൽ വാരലിന് എതിരെ എടുക്കാൻ തയാറായിട്ടില്ല. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വടക്ക് ഭാഗത്ത് നിന്നും മണൽ കടത്തുമ്പോഴും പഞ്ചായത്ത് അധികാരികൾ ഉറക്കം നടിക്കുകയാണ്. ഇതിൽ ചില സി പി ഐ (എം) പ്രതിനി കൾക്ക് അമർഷമുണ്ടങ്കിലും ഇവർ ഇത് പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. റവന്യൂ വകുപ്പ് കൈയ്യാളുന്ന പാർട്ടിയായ സി പി ഐയുടെ പ്രാദേശീക നേതാക്കളുടെ ഒത്താശയോടെയാണ്് ഈ അനധികൃത മണലെടുപ്പെന്ന് വ്യാപകമായ ആക്ഷേപം നിലനിൽക്കുകയാണ്.
മണൽ കടത്തലിനും വയൽ, തണ്ണീർതട നീർത്തട അനധികൃത നികത്തലിനും എതിരെ റവന്യൂ വകുപ്പും സർക്കാരും കർശന നടപടി എടുക്കുമെന്ന് കൊട്ടി ആഘോഷിക്കുമ്പോഴും സി പി ഐ നേതാക്കൾ മണൽ കടത്തലിന് കൂട്ട് നിൽക്കുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ഇരമ്പുകയാണ്.
മണൽ വാങ്ങി വീടിന്റെ അറ്റകുറ്റ പണി നടത്താൻ പാവപെട്ടവർ സർക്കാർ പുറമ്പോക്കിൽ നിന്നും ഒരു ചാക്ക് മണൽ എടുത്താൽ പരാതിയായി, കേസ്സായി, മോഷണ കുറ്റത്തിന് അകത്തുമായി. എന്നാൽ സമ്പന്നർക്ക് എന്തുമാകാമെന്ന് സി പി ഐ പ്രാദേശിക നേതാക്കൾ ഇവിടെ തെളിയിച്ചിരിക്കുകയാണ്.