അഷ്ടമിക്ക് മുൻപ് പ്രകാശം പരത്തി
വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിന് മുന്നിൽ ഹൈ മാസ്റ്റ് ലൈറ്റ്

ചേലക്കര നിയോജക മണ്ഡലത്തിൽ ആവശ്യം അനുസരിച്ച് വെളിച്ചം അനിവാര്യമായ പ്രദേശങ്ങളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ നൽകുമെന്ന് ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ പാർലിമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ.
ചേലക്കര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ വെങ്ങാനെല്ലുർ ശിവ ക്ഷേത്ര പരിസരത്ത് മന്ത്രി കെ.രാധാകൃഷ്ണന്റെ 2021- 2022 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്നും 5.6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച എൽ.ഇ.ഡി ഹൈ മാസ്റ്റ് ലൈറ്റ് സ്വിച്ച് ഒൺ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈ മാസ്‌ക് ലൈറ്റ് വേണമെന്ന് ക്ഷേത്ര ഭാരവാഹികൾ തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യപ്പെട്ടിരുന്നു. പതിനേഴാം തിയ്യതി വരുന്ന അഷ്ടമിക്ക് മുൻപ് ലൈറ്റ് തെളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ചേലക്കരയിൽ ലൈറ്റ് അനിവാര്യമായ പ്രദേശങ്ങൾക്ക് ആവശ്യം അനുസരിച്ച് നൽകും.
ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ അധ്യക്ഷയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് വാർഡ് മെമ്പർ പി. ശശിധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഷെലീൽ, കെ. നന്ദകുമാർ, ടി.എൻ പ്രഭാകരൻ, ഹരി നാരായണൻ, പി. കെ.നാരായണൻ, മനോജ്കുമാർ, ക്ഷേത്ര ഭാരവാഹികൾ ,നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.