ഏതം ചിത്രത്തിന്റെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ‘മക്കൾ’ സ്വീകരണം നൽകി

കോഴിക്കോട്: അധികാരം കൈയ്യിലൊതുക്കാൻ കലയെ ഉപയോഗിക്കരുതെന്ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.
മലയാള ചലച്ചിത്ര കാണികൾ (മക്കൾ) സംഘടനയുടെ ആഭിമുഖ്യത്തിൽ ‘ഏതം’ ചിത്രത്തിന്റെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. ഉപഹാര സമർപ്പണവും മേയർ നിർവ്വഹിച്ചു. മക്കൾ പ്രസിഡന്റ് ഷെവലിയർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മുഖ്യതിഥി പി വി ഗംഗാധരൻ സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജീവസുറ്റ കേരളത്തനിമയുളള കഥാപാത്രങ്ങൾ ഉൾപ്പെടുത്തിയ സിനിമകൾ പുതിയ സംവിധായകർ സൃഷ്ടിക്കണമെന്ന് പി വി ഗംഗാധരൻ പറഞ്ഞു. നടൻ ഹരിത്ത്, സംഗീത സംവിധായകൻ പ്രേംകുമാർ വടകര, പശ്ചാത്തല സംഗീത സംവിധായകൻ ഡൊമനിക്ക് മാർട്ടിൻ, ഗാനരചയിതാവ് ശിവദാസ് പുറമേരി, ചിത്ര സംയോജകൻ വിജീഷ് ബാലകൃഷ്ണൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പി.ആർ. നാഥൻ മുഖ്യപ്രഭാഷണം നടത്തി. ഛായാഗ്രാഹകൻ എം വേണുഗോപാൽ, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസി, കെ ജയേന്ദ്രൻ , പി ഐ അജയൻ, എം അഞ്ജു എന്നിവർ സംസാരിച്ചു. പി.പ്രേം ചന്ദ് സ്വാഗതവും മക്കൾ സെക്രട്ടറി ടി പി വാസു നന്ദിയും പറഞ്ഞു.


