ERNAKULAM IDUKKI

പള്ളിയിലേക്ക് പോകവേ ദമ്പതികളെ കാട്ടാന ആക്രമിച്ചു

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ റേഞ്ചിൽ പെട്ട വലിയ പാറ കുട്ടിയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റത്.

അടിമാലി :ഇടുക്കി ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവർക്ക് പരുക്കേറ്റത്. രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം.
ആനക്കുളം വെല്യാർകുട്ടി സ്വദേശികളായ കുറ്റിപ്ലാക്കൽ ജോണി ഭാര്യ ഡെയ്‌സി എന്നിവർക്കാണ് പരിക്കേറ്റത്.
ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്.വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *