പോലീസ് ഓഫീസ്സേഴ്‌സ് അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കോളർഷിപ്പ് വിതരണം നടത്തി

അമ്പലപ്പുഴ : കേരളാ പോലീസ് ഓഫീസ്സേഴ്‌സ് അസ്സോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് ഓഫീസർമാരുടെ മക്കളായ +2, 10-ാം ക്‌ളാസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം നടത്തി. ഞായറാഴ്ച രാവിലെ 10.30 ന് ആലപ്പുഴപോലീസ് ക്‌ളബ്ബ് ഹാളിൽ നടന്ന യോഗത്തിൽ ആലപ്പുഴ ജില്ലാഅഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ടി സുരേഷ് കുമാർ സ്‌കോളർഷിപ്പ് വിതരണം നടത്തി. ആലപ്പുഴ ടൌൺ ഡി വൈ എസ് പി എൻആർ ജയരാജ്, പോലീസ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി എ. അഞ്ജു, പോലീസ് ഓഫീസ്സേഴ്‌സ് അസ്സോസിയേഷൻ ജില്ലാസെക്രട്ടറി പി. പ്രദീപ്. പോലീസ് ഓഫീസ്സേഴ്‌സ് അസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ജയകൃഷ്ണൻ, ജോ. സെക്രട്ടറി സിആർ, ബിജു വൈസ് പ്രസി. അനിൽ. കെ പി., ജില്ലാട്രഷറർ ലോറൻസ്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.