ശശീന്ദ്രൻ കക്കോടിയുടെ കവിതാസമഹാരം
‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’
പ്രകാശനം ചെയ്തു

കോഴിക്കോട്: റാഷണൽ റൈറ്റേഴ്‌സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശശീന്ദ്രൻ കക്കോടിയുടെ ‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.
ഡോ.ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി.
ശ്രീനി പട്ടത്താനം, കൊല്ലം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ രാധാകൃഷ്ണൻ, സുലൈമാൻ പെരിങ്ങത്തൂർ, ജോർജ് പുല്ലാട്ട്, രാജൻ കാനായി, സുജ അശോകൻ, എന്നിവർ സംസാരിച്ചു പി എം അശോകൻ സ്വാഗതവും ശശീന്ദ്രൻ കക്കോടി നന്ദിയും പറഞ്ഞു.