KERALA TOP NEWS

കേരള സംസ്ഥാന പൗരാവകാശ സമിതി വാർഷിക സമ്മേളനം ഡിസംബർ 17ന് കോട്ടയത്ത്

സംസ്ഥാന പ്രവർത്തക സമ്മേളനത്തിൽ സ്വാഗത സംഘം രൂപികരിച്ചു

ആലപ്പുഴ:നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനയിൽ പൊറുതിമുട്ടി നട്ടംതിരിയുന്ന ജനങ്ങൾക്ക് ആശ്വാസം നല്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും വിലനിലവാരം പിടിച്ചു നിർത്തുന്നതിനും പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിന് പൊതുവിപണിയിൽ ശക്തമായി ഇടപടണമെന്നും കേരള സംസ്ഥാന പൗരാവകാശ സമിതി സംസ്ഥാന പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.
ആലപ്പുഴ സിഡാം ഹാളിൽ ചേർന്ന യോഗത്തിൽ മുൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉത്ഘാടനം ചെയ്തു. അഡ്വ. ജി.വിജയകുമാർ ക്ലാസ് നയിച്ചു. രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യ സന്ദേശം നല്കി.സക്കറിയാസ് എൻ. സേവ്യർ,ആഷ്‌ക് മണിയാംകുളം,രാജു പള്ളിപ്പറമ്പിൽ, കെ.ജയചന്ദ്രൻ, ശാന്തകുമാരി വെളിയനാട്, ഗഫൂർ ടി.മുഹമ്മദ് ഹാജി, സുവർണ്ണകുമാരി, ക്ലാരമ്മ പീറ്റർ, കെ.പി. ഹരിദാസ്, അഡ്വ. ജോൺ സി. നോബിൾ, ഡി.പത്മജ ദേവി , അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് ജില്ലാ കേന്ദ്രങ്ങളിൽ സമ്മേളനങ്ങളും ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ സംസ്ഥാന സമ്മേളനം ഡിസംബർ 17ന് കോട്ടയത്ത് വെച്ചു നടത്തുവാൻ തീരുമാനിച്ചു.കോട്ടയം ജില്ലാ കമ്മിറ്റി ആതിഥേയത്വം വഹിക്കും. സ്വാഗത സംഘ ഭാരവാഹികളായി കെ.ജി വിജയകുമാരൻ നായർ, ഡോ: ജോൺസൻ വി. ഇടിക്കുള (രക്ഷാധികാരികൾ)സഖറിയാസ് എൻ സേവിയർ കോട്ടയം (ചെയർമാൻ), അഡ്വ. ജി. വിജയകുമാർ കൊല്ലം ,രാജു പള്ളിപറമ്പിൽ, രാമചന്ദ്രൻ മുല്ലശ്ശേരി മാവേലിക്കര, സാവിത്രി മാധവൻ പാലക്കാട് (വൈസ് ചെയർമാന്മാർ ) അഡ്വ.ജോൺ സി. നോബിൾ ( ജനറൽ കൺവീനർ) , അബ്ദുൾ മജീദ് – കോഴിക്കോട്, മോഹനൻ കുമാർ- വയനാട് (‘ ഫിനാൻസ് കൺവീനേഴ്‌സ് ) സന്തോഷ് തുറയൂർ- കോഴിക്കോട്,ഷെമീം ബഷീർ – ചങ്ങനാശ്ശേരി, നിസൈബ -കോട്ടയം, ഗീതാ വിജയൻ -പാലക്കാട് (കൺവീനർമാർ)ആഷിക് മണിയാംകുളം (പബ്‌ളിസിറ്റി കൺവീനർ) എന്നിവർ ഉൾപ്പെട്ട 51അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കേരള സംസ്ഥാന പൗരാവകാശ സമിതി സംസ്ഥാന പ്രവർത്തക സമ്മേളനം ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *