GURUSAGARAM KERALA Main Banner SPECIAL STORY

ഗുരുദേവന്റേയും ഗുരുദേവിന്റേയും സമാഗമം;
ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന് ഒരു നൂറ്റാണ്ട്

സച്ചിദാനന്ദസ്വാമി
പ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ്

ശ്രീനാരായണ ഗുരുദേവനെ ഇന്ത്യയിലെ ദേശീയ പുരുഷൻമാരായ രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും രാജാജിയും, വിനോബഭാവയും മറ്റും ശിവഗിരിയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്ന് പ്രശസ്തനായ ഒരു അധ്യാത്മ ഗുരുവിനോട് ഇതെഴുതുന്നയാൾ പറയുകയുണ്ടായി. അപ്പോൾ അദ്ദേഹം പറയുകയുണ്ടായി അത് അവരുടെ പുണ്യം. പുണ്യവാനായ മഹർഷി രവീന്ദ്രനാഥ ടാഗോർ, സി.എഫ്. ആൻഡ്രൂസിനൊപ്പം ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദർശിച്ചത് 1922 നവംബർ 15 നാണ.നൂറ്റാണ്ടിലെ ഈ അപൂർവ്വ സമാഗമത്തെക്കുറിച്ച് ശിവഗിരിയിൽ ശതാബ്ദി ആഘോഷം നടക്കുകയാണ്.
ശ്രീനാരായണ ഗുരുദേവനെ ശിവഗിരിയിൽ എ ത്തി സന്ദർശിച്ചവരിൽ ഏറ്റവും പ്രമുഖനായ മ ഹാത്മാവ് വിശ്വമഹാകവി രവീന്ദ്രനാഥടാഗോറാണ്. തെക്കേഇന്ത്യയിൽ വിരാജിച്ചിരുന്ന ഗുരുദേവനെ വടക്കേ ഇന്ത്യയിലെ ഗുരുദേവ് ദർശിച്ചതിന്റെ ശതാബ്ദി ദിനമാണ് 2022 നവംബർ 15. ഇരുവരുടേ യും ഈ സമാഗമം കേരളത്തിന്റെയും ഭാരതത്തിന്റെയും ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. തെക്കേഇന്ത്യയിൽ ശ്രീനാരായണ ഗുരു സൃഷ്ടിച്ച അദ്ധ്യാത്മ വിപ്ലവത്തിലൂടെ ഉളവായ പരിവർത്തനത്തിന്റെ ഉരകല്ലുകൂടിയായി ഈ സമാഗമം എന്നു പറയാം.
ശ്രീരാമകൃഷ്ണപരമഹംസന്റെ മഹാസമാധിയ്ക്ക് ശേഷം ഭാരതത്തെ പഠിക്കാനിറങ്ങിയ നരേന്ദ്രനാഥ ദ ത്തൻ – വിവേകാനന്ദ സ്വാമികൾ അന്നത്തെ കേരളത്തിന്റെ ദുരവസ്ഥയെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ചൂണ്ടിക്കാണിച്ചു. ‘ഈ മലബാറുകാരെല്ലാം- കേരളീയർ – ഭ്രാന്തൻമാരാണ്, കേരളം ഭ്രാന്താലയമാണ്’. – ഇപ്രകാരം കുപ്രസിദ്ധി നേടിയ രാജ്യ ത്തെ, ശ്രീനാരായണ ഗുരു ചുരുങ്ങി യ കാലത്തെ പ്രവർത്തനങ്ങൾകൊണ്ട് തീർത്ഥാലയമാക്കി മാറ്റിയതി ന്റെ നിരീക്ഷണം കൂടിയായി രണ്ടു ഗുരുദേവൻമാർ തമ്മിൽ നടന്ന ഈ കൂടിക്കാഴ്ച.
വ്യാസ പ്രതിഭാധനനായ മഹാകവി, നോബൽ സമ്മാന ജേതാവ് എന്നീ നിലകളിൽ ടാഗോർ മഹാകവി ഭുവനപ്രസിദ്ധി നേടിക്കഴിഞ്ഞി രുന്നു. വ്യാസനെക്കുറിച്ചുള്ള ധ്യാനശ്ലോകത്തിൽ നമോളസ്തുതേ വ്യാ സ വിശാല ബുദ്ധേ’ എന്ന് വിശാല ബുദ്ധിയായ വ്യാസ ഭഗവാനെ സ് തുതിക്കുന്നുണ്ട്. അതുപോലെ പ്ര തിഭ – ബുദ്ധി കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ വ്യാസനാണ് വിശ്വ മഹാകവിയായ രവീന്ദ്രനാഥ ടാഗോർ എന്ന് പറയാം.
ടാഗോർ ഋഷികൽപ്പനായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ദേവേന്ദ്ര നാഥ ടാഗോറും അറിയപ്പെട്ടിരുന്നത് മഹർഷി എന്ന പേരിലാണ്. മഹർ ഷിമാരുടെ കുടുംബമായിരുന്നു ടാ ഗോർ കുടുംബം. ബംഗാളിലെ പ്രശസ്തമായ ബ്രഹ്മസമാജത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ദേവേന്ദ്രനാഥ ടാഗോർ. അദ്ദേഹത്തി ന്റെ പതിനാലാമത്തെ മകനാണ് രവീന്ദ്രനാഥ ടാഗോർ. (അന്ന് ഫാമി ലി പ്ലാനിംഗ് ഇല്ലാതിരുന്നത് ഭാരതത്തിന്റെ ഭാഗ്യം). ബാല്യം തൊട്ടേ രവീന്ദ്രൻ തികഞ്ഞ അന്തർമുഖനായിരുന്നു. 16-ാം വയസ്സിൽ കൊറ്റികൾ പറക്കുന്നത് കണ്ടപ്പോൾ ബാലനായ രവീന്ദ്രനാഥന് സമാധ്യവസ്ഥ കൈ വന്നതായി ചരിത്രം ഘോഷിക്കുന്നു.
ടാഗോർ മഹാനായ വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. പ്രാചീനമായ ഗുരുകുല വിദ്യാഭ്യാസ സം സ്‌കൃതി ടാഗോറിനെ ഏറെ സ്വാധീനിച്ചിരുന്നു. 1901 ൽ ടാഗോർ ശാന്തിനികേതൻ സ്ഥാപിക്കുമ്പോൾ പ്രാ ചീന സംസ്‌കൃതിയെ ആധുനിക സം സ്‌കൃതിയുമായി സമന്വയിപ്പിച്ച് പു തിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിന് അദ്ദേഹം രൂപവും ഭാവവും നൽകി. ഈ ശാന്തി നികേതന്റെ വി കസിത രൂപമാണ് 1921 ൽ സ്ഥാപി തമായ വിശ്വഭാരതി.
കവിയായി ജനിച്ച രവീന്ദ്രനാഥൻ വളരെ ചെറുപ്രായത്തിൽ തന്നെ കവിത എഴുതിത്തുടങ്ങി. ആദ്യകവിതാസമാഹാരം 17-ാം വയസ്സിൽ 1878 ൽ പ്രസിദ്ധീകൃതമായി. യൗവ്വനത്തിലേ ക്ക് പ്രവേശിക്കും മുമ്പേ ബംഗാളിലെ ശ്രദ്ധേയനായ സാഹിത്യകാരനായി ടാഗോർ വിലയിരുത്തപ്പെട്ടു. ബ്രഹ്മസമാജത്തിലെ അംഗമെന്ന നിലയിൽ നവീനമായ ചിന്താഗതിയും പരിഷ് കൃതമായ പ്രവർത്തന ശൈലിയും അദ്ദേഹം സ്വരൂപിച്ചു. വിശ്വഭാരതിയുടെ ധനശേഖരണാർത്ഥം മഹാകവി ഭാരതത്തിനകത്തും പുറത്തുമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ തിരുവിതാംകൂർ മഹാരാജാവ് മൂലം തിരുന്നാൾ, മഹാകവിയെ തിരുവനന്തപുരത്തേയ്ക്ക് ക്ഷ ണിക്കുകയും വിശ്വഭാരതി സർവ്വകലാശാലാഫണ്ടിലേയ്ക്ക് നല്ലൊരു തുക നൽകാമെന്ന് വാഗ്ദാനം ചെ യ്യുകയുമുണ്ടായി. അതുപ്രകാരം ടാ ഗോർ മഹാകവി ഇന്ത്യയുടെ തെ ക്കേഭാഗത്തേയ്ക്ക് യാത്ര തിരിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോ ർ, പ്രൈവറ്റ് സെക്രട്ടറി ദീന ബന്ധു സി.എഫ്. ആൻഡ്രൂസ്, ടാഗോറിന്റെ മകൻ രതീന്ദ്രനാഥ ടാഗോർ, പുത്രപത്‌നി പ്രതിമാദേവി, എന്നിവരോ ടൊപ്പം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. അത് നവംബർ 9 ന് രാവിലെ 7 മണിക്കായിരുന്നു തിരുവനന്തപുരത്ത് പ്രൗഢഗംഭീരമായ സ്വീകരണമാണ് മഹാകവിയ്ക്ക് നൽകിയത്. ഇന്നത്തെ അ യ്യൻകാളി ഹാളിന് സമീപം (വി.ജെ.റ്റി. ഹാൾ) പടിഞ്ഞാറ് ഭാഗം വിശാലമായൊരു മൈതാനമായിരുന്നു. അവിടെ കമനീയമായി കെട്ടിയുണ്ടാക്കിയ പന്തലിൽ വെച്ചായിരുന്നു ടാഗോറിന് പൊതു സ്വീകരണം ഒരുക്കിയിരുന്നത്.
ടാഗോറിന്റെ ആഗമനം പ്രമാണി ച്ച് ആളുകൾ വളരെ നേരത്തെ ത ന്നെ തിക്കിത്തിരക്കി വന്നു. വൈകുന്നേരം 5 മണിയോടെ ടാഗോറും സംഘവും വേദിയിലെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ വേദിയിലേയ്ക്ക് ആനയിച്ചു. മഹാകവിയെ സ്വീകരിക്കുവാൻ ദി വാൻ രാഘവയ്യ മഹാരാജാവിന്റെ പ്രതിനിധിയായി റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. കൂടാതെ സ്വാ ഗത സംഘം ചെയർമാനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയും. സ്വീകരണ യോഗത്തിൽ പെൺകുട്ടികളു ടെ സ്വാഗത ഗാനമായിരുന്നു ആദ്യം. തുടർന്ന് കുമാരനാശാന്റെ ടാഗോർ മംഗളം-ദിവ്യ കോകിലം എന്ന ക വിത യുവാവായ സി. കേശവൻ ആ ലാപനം ചെയ്തു. ശ്രുതിമധുരമായ ഈ ആലാപനത്തിൽ രസിച്ച് ടാഗോ ർ മഹാകവി തുടയിൽ താളംപിടിച്ചു കൊണ്ടിരുന്നു. സംസ്‌കൃതപദബഹുലമായ മണിപ്രവാള ശൈലിയിലുള്ള ഈ കവിത ടാഗോറിനും മ നസ്സിലായി എന്ന് ഏവർക്കും അനുഭവപ്പെട്ടു. കവിതാകർത്താവായ കു മാരമഹാകവി ആനന്ദാശ്രുക്കൾ പൊഴിച്ച് സമീപത്ത് തന്നെ നിന്നിരുന്നു. മഹാകവി കുമാരനാശാന്റെ ജീവിതത്തിലെ അനുഗൃഹീത മുഹൂ ർത്തമായി അതു മാറി.
ടാഗോറിന് തിരുവനന്തപുരത്ത് നാലഞ്ച് പരിപാടികളുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം നിമിത്തം ആ പരിപാടികളെല്ലാം ഒഴിവാക്കപ്പെട്ടു. ആറ്റിങ്ങൽ വഴി ശിവഗിരിയിലെത്തി ശ്രീ നാരായണ ഗുരുദേവനെ ദർശിച്ച് കൊല്ലത്തേയ്ക്ക് മടങ്ങാം എന്ന് ചർ ച്ചയിൽ അവസാനം എത്തിച്ചേർന്നു. പക്ഷേ ചില ജാതി വാദികൾ അവിടെയും പ്രശ്‌നങ്ങൾ ഉന്നയിച്ചു. തലേന്നാൾ ഒരു മഴ പെയ്തിരുന്നു. അതിനാൽ വഴി ചെളിയും മറ്റും നിറഞ്ഞ് സഞ്ചാര യോഗ്യമല്ല എന്നതായിരുന്നു അവരുടെ വാദം. ശിവപ്രസാദ് സ്വാമികൾ ഈ വാദത്തെ ശക്തമാ യി നിഷേധിച്ച് വാസ്തവം ടാഗോറിനെ ധരിപ്പിച്ചു. (കുമാരസ്വാമി സന്ന്യാ സി : വിശ്വവന്ദ്യഗുരു ശ്രീനാരായൺ) ബ്ര ഹ്മസമാജത്തിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്നു ശിവപ്രസാദ് സ്വാമികൾ. അദ്ദേഹം നേരത്തെ കൽക്കട്ടയിലെത്തി രവീന്ദ്രനാഥ ടാഗോറിനെ പരിചയപ്പെടുകയും കേരളത്തിലേയ്ക്കും ശിവഗിരിയിലേക്കും ക്ഷ ണിക്കുകയും ചെയ്തിരുന്നു. ടാഗോർ മഹാകവി ശിവപ്രസാദ് സ്വാമികളു ടെ അഭിപ്രായത്തെ അംഗീകരിക്കുകയും വർക്കലയിലേയ്ക്കുള്ള യാ ത്ര സ്ഥിരപ്പെടുത്തുകയും ചെയ്തു. ആറ്റിങ്ങലിൽ എത്തിയ ശേഷം പി ന്നെയും ചില തടസ്സവാദങ്ങൾ ചില ർ സൃഷ്ടിച്ചുവെങ്കിലും ഡോ. പൽ പ്പു, ശിവപ്രസാദ് സ്വാമികൾ തുടങ്ങിയ ഗുരുദേവശിഷ്യന്മാരുടെ ഇടപെടൽ കൊണ്ട് അതും നീങ്ങിക്കിട്ടി. പക്ഷേ ഒരു മണിക്കൂർ കഴിഞ്ഞേ യാത്ര പുറപ്പെടുവാൻ സാധിക്കൂ എ ന്ന സ്ഥിതിയുണ്ടായി. ഉടൻ തന്നെ അക്കാര്യം ഒരു കമ്പി സന്ദേശം വഴി ശിവഗിരിയിൽ അറിയിച്ചു.
ഈ സമയം ഗുരുദേവൻ വൈദികമഠത്തിലെ മുറിയിൽ പെട്ടെന്ന് കയറി വിശ്രമം കൈക്കൊണ്ടു. ടാഗോർ മഹാകവി എത്തുമ്പോൾ അദ്ദേഹം കാത്തിരിക്കേണ്ടി വരുമല്ലോ എന്ന അങ്കലാപ്പായി പലർക്കും. ഗുരുദേവൻ ഒരു മുറിയിൽ പ്രവേശിച്ചാൽ ആരും തട്ടിവിളിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. അങ്ങനെയൊരു സഹജമായ പ്രശാ ന്തഗംഭീരമായ ഭാവമായിരുന്നു ഗുരുവിന്റേത്. അപ്പോഴാണ് ഒരു മണിക്കൂർ കഴിഞ്ഞേ ടാഗോർ എത്തൂ എ ന്ന കമ്പി വന്നത്. അത് തെല്ലൊരാശ്വാസമായി. ഗുരുവിനെ എങ്ങിനെ അറിയിക്കും എന്ന് കുമാരനാശാനോ ട് ആരാഞ്ഞപ്പോൾ ‘സ്വാമി തൃപ്പാദങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണിരിക്കുന്നതെന്ന്’ ആശാൻ മറുപടിയും നൽകി.
കൃത്യം ഒന്നര മണിയ്ക്ക് ഒരു കാറിൽ മഹാകവിയും ആൻഡ്രൂ സ്സും സ്‌പെഷ്യലാഫീസർ സുബ്രഹ്മണ്യ അയ്യരും കൂടി ഗവൺമെന്റി ന്റെ മസാവരി ബംഗ്ലാവിൽ എത്തിച്ചേർന്നു. (ഇപ്പോഴത്തെ ഗവൺമെന്റ് ആയൂർവേദ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം) ഡോ. പൽപ്പുവും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി എൻ കുമാരനും ടാഗോറിനെ ഹരാർപ്പണം ചെയ്ത് സ്വീകരിച്ചു. തുടർന്ന് ഒരു മഞ്ചലിൽ ടാഗോറിനെ ഇരുത്തി വാളണ്ടിയർമാർ മഞ്ച ൽ ചുമന്ന് ശിവഗിരിയിലേയ്ക്ക് യാത്രയായി. ഡോ. പൽപ്പു, കുമാരനാശാൻ, ശിവപ്രസാദ് സ്വാമികൾ, സ ത്യവ്രതസ്വാമികൾ, ഇതര സന്ന്യാസിമാർ എന്നിവർ മഞ്ചലിന് മുന്നിൽ നടക്കുന്നുണ്ടായിരുന്നു. മഹാകവി ടാഗോർ കീ ജയ് മുദ്രാവാക്യം അന്തരീക്ഷത്തിൽ അനേകം നാവുകളിൽ നിന്ന് മുഴങ്ങിക്കൊണ്ടിരുന്നു. മഞ്ചൽ ശാരദാമഠത്തിന് തെല്ലകലെ വച്ചു. ടാഗോർ ഷൂസുകൾ അഴിച്ച് വെച്ച് ശാരദാമഠത്തിൽ ദർശനം നടത്തി. ശാരദാമഠത്തിന്റെ സവിശേഷതകൾ കുമാര മഹാകവിയും ഇതര ഗുരുദേവ ശിഷ്യൻമാരും ടാഗോർ മഹാകവിയെ ധരിപ്പിച്ചു. ടാഗോറാകട്ടെ ശാരദാമഠത്തിന്റെ പ്രത്യേകത നല്ലവണ്ണം നോക്കിക്കണ്ടു വിലയിരുത്തി. വിശ്വഭാരതിയിൽ ശാരദോത്സവം സംഘടിപ്പിച്ചിരുന്ന മഹാകവിയ്ക്ക് ശിവഗിരിയിലെ ശാരദയുടെ അലൗകികമായ സൗന്ദര്യവും അനുഷ്ഠാ ന പദ്ധതിയും ശുചിത്വവും ഏറെ ആകർഷണീയമായി.
ശാരദാമഠത്തിൽ നിന്നും സംഘം വൈദികമഠത്തിലേയ്ക്ക് യാത്ര തിരിച്ചു. ടാഗോർ മഹാകവി വൈദികമഠത്തിന്റെ വരാന്തയിലേയ്ക്ക് കാ ൽ വെച്ച് കയറിയതും ഗുരുദേവൻ കതക് തുറന്ന് വരാന്തയിലേക്ക് ഇറങ്ങിയതും ഒരേ സമയത്തായിരുന്നു. ടാഗോർ ഗുരുദേവന്റെ അലൗകിക മായ മുഖകാന്തി ദർശിച്ച് ‘Oh Great Saint’ എന്ന് തന്നോടെന്ന വണ്ണം പറഞ്ഞ് നമസ്‌കരിച്ചു. തുർന്ന് വരാന്തയിൽ മൂന്ന് തടുക്ക് പായകൾ വിരിയ്ക്കപ്പെട്ടു. അതിൽ ഗുരുദേവനും ടാഗോറും ആൻഡ്രൂസ്സും ഇരുന്നു. സം ഭാഷണം സംസ്‌കൃതത്തിലാകാമെ ന്ന് ടാഗോറിനോട് പറഞ്ഞപ്പോൾ അ ദ്ദേഹത്തിന് ബംഗാളി കലർന്ന സം സ്‌കൃതമേ അറിയൂ എന്ന് പറഞ്ഞൂ. ഉടനേ ദ്വിഭാഷിയായി കുമാരനാശാ നും എൻ കുമാരനും നിയോഗിക്കപ്പെട്ടു. ഗുരുദേവൻ അരുളി ചെയ്യു ന്നത് കുമാരനാശാൻ ടാഗോറിന് ത ർജ്ജമ ചെയ്തു കൊടുക്കും. ടാഗോ ർ പറയുന്നത് എൻ കുമാരൻ ഗുരുവിനോട് തർജ്ജമ ചെയ്ത് പറയും. ആ സംഭാഷണം അരമണിക്കൂർ നീണ്ടു.


‘അങ്ങയെ ദർശിച്ചതോടുകൂടി എന്റെ ഹൃദയത്തിന് വല്ലാത്ത ഒരു മാറ്റം സംഭവിച്ചിരിക്കുന്നു’. എന്ന ആമുഖത്തോടെ ടാഗോർ സംസാരം ആരംഭിച്ചു. അതിന് മറുപടിയായി ഗുരുദേവൻ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. ടാ ഗോറിന്റെ ആത്മമിത്രമായിരുന്ന സ്വാ മി വിവേകാനന്ദൻ കേരളത്തെ ഭ്രാ ന്താലയമായി വിശേഷിപ്പിച്ചതും ഗുരുവിന്റെ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ മുഖഛായ മാറിയതും കേര ളം തീർത്ഥാലയമായതുമൊക്കെ ഒരു സ്‌ക്രീനിൽ എന്നവണ്ണം ടാഗോറിന്റെ ഉള്ളിൽ വന്നു പൊയ്‌ക്കൊണ്ടിരുന്നു. ആ അറിവിൽ പ്രചോദിതനായ ടാ ഗോർ ‘സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു. സ്വാമികൾ വളരെയേറെ പ്രവർത്തിച്ചു’ വെന്ന് ടാഗോർ പറഞ്ഞു. അതിന് ഗുരുദേവൻ മറുപടിയായി പറഞ്ഞത് ഏവരേയും അത്ഭുത പരതന്ത്രരാക്കി. ‘നാം ഒന്നും ചെയ്യുന്നില്ലല്ലോ’ എന്നായിരുന്നു ഗുരുവാണി. ചട്ടമ്പി സ്വാമി ‘എന്താ പ്രവർത്തിയാരുടെ ജോലിയാണോ’ എന്ന് ഗുരുവിനോട് ചോദിച്ചപ്പോൾ ‘പ്രവർത്തിയുണ്ട് ആരില്ല’ എന്ന് അരുളിയതുപോലെ ഗുരുവിന്റെ കർമ്മപ്രപഞ്ചമെന്തെന്ന് ഒറ്റവാക്കിലൂടെ അവിടന്ന് ടാഗോറിനെ അറിയിക്കുകയായി. കാറ്റും മഴയും മഞ്ഞും വെയിലും സഹിച്ച് നഗ്നപാദനായി രാ ജ്യമെമ്പാടും സഞ്ചരിച്ച് പാവങ്ങളുടെ കണ്ണീരൊപ്പി ദീനർക്കാശ്വാസം നൽ കി സദാ കർമ്മത്തിൽ മുഴുകിയിരുന്ന ഗുരുദേവൻ ‘ഒന്നും ചെയ്യുന്നില്ലെ ന്നോ’. -അത് കേട്ട മുഴുവൻ ആളുക ളും ആശ്ചര്യപ്പെട്ടു. എന്നാൽ ഗുരുവി ന്റെ താത്ത്വിക നിലപാടുകൾ അറിഞ്ഞിരുന്നവരെല്ലാം സംതൃപ്തരായി. ഗുരുദേവൻ അരുളിയതിന്റെ അർത്ഥം ടാഗോറിന് മനസ്സിലായി. ടാഗോർ വീണ്ടും പറഞ്ഞു. ‘ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നതിൽ സ്വാമി ഇനിയും പ്രവർത്തിയ്ക്കണം’. അതിന് ഗുരു ‘ജനങ്ങളുടെ കണ്ണുകൾ തുറന്ന് തന്നെയാണിരിക്കുന്നത് എങ്കിലും അവർ കാണുന്നില്ല എന്നേയുള്ളു’ എന്നു മൊഴിഞ്ഞു. ആ സംഭാഷണം കുറേ നീണ്ടു.
ഗുരുവിന്റെ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസ പരവുമായ കാഴ്ചപ്പാടുകൾ ടാഗോർ മഹാകവി ചോദിച്ചറിഞ്ഞു. ‘കർമ്മനിരതനായ ആ ജ്ഞാനിയുടെ’ യഥാർത്ഥ സ്വ രൂപം വിശ്വമഹാകവി നല്ലവണ്ണം മനസ്സിലാക്കി. ടാഗോറിന് അത്യാദരവാ ണ് ഗുരുവിനോട് ഉണ്ടായത്. സംഭാഷണം കഴിഞ്ഞ് എഴുന്നേറ്റ ടാഗോ ർ ഗുരുവിനെ കുനിഞ്ഞ് നമസ്‌ക്കരിക്കുകയും മതിയാകാഞ്ഞ് ഗുരുവിന്റെ നിശ്ചേഷ്ടം തൂങ്ങിക്കിടന്ന രണ്ട് കൈകളും കൂട്ടി ഒന്നാക്കി ച്ചേർത്ത് അതിൽ കുനിഞ്ഞ് ചുംബിക്കുകയും ചെയ്തു. ടാഗോറിനെ അനുഗ്രഹിക്കുന്ന മട്ടിൽ ഗുരുദേവൻ തിരിച്ചു അഭിവാദനം ചെയ്തു.
തുടർന്ന് അതിഥി സൽക്കാരമായിരുന്നു. അതിന് ആഹാരം തയ്യാറാക്കാൻ ഡോ. പൽപ്പു തിരുവനന്തപുരത്ത് നിന്നും പാചകക്കാരായ രണ്ട് തമിഴ് ബ്രാഹ്മണരെ ശട്ടം കെട്ടി കൊണ്ട് വന്നിരുന്നു. എന്നാൽ ഉചിതജ്ഞനായ മഹാഗുരു, പാ കം ചെയ്ത ഭക്ഷണം എല്ലാം ഒഴിവാക്കി. അതെല്ലാം ടാഗോർ അനുഭവിച്ചിരിക്കണം. ടാഗോർ അനുഭവിക്കാത്ത ആഹാരം കൊടുക്കണമെ ന്ന് കൽപ്പിച്ചു. തലേന്നാൾ മറിഞ്ഞുവീണ തെങ്ങിന്റെ മണ്ടയുടെ കാമ്പ് (അകത്തെ ഏറ്റവും ലോലമായ ഭാ ഗം), ഇളനീര്, ഇളനീരിലെ കരിക്കി ലെ ലോലമായ കാമ്പ് തുടങ്ങിയവ കൊടുക്കണം. ഗുരുകൽപ്പന പാലിക്കപ്പെട്ടു. ടാഗോർ മഹാകവി തന്റെ ജീവിതത്തിൽ ഇത്രയും ആസ്വാദ്യകരമായ ഭക്ഷണം ആഹരിച്ചിട്ടില്ലെ ന്നും തീർത്ത് പറഞ്ഞു. ആൻഡ്രൂസിനും ഇത് ആശ്ചര്യമായിരുന്നു. ഇ ങ്ങനെ ഒരു ഭക്ഷണം ആഹരിക്കാൻ സാധിച്ചതിൽ അപാരമായ സംതൃപ് തി രേഖപ്പെടുത്തി. ശിവഗിരി മഠത്തി ന്റെ സവിശേഷതകളും ആശ്രമഭംഗിയും ഗുരുവിന്റെ അനുപമേയമായ ജീവിത വിശുദ്ധിയും തത്ത്വചിന്ത യും ടാഗോർ മഹാകവി നല്ലവണ്ണം മനസ്സിലാക്കി. യാത്രയാകുന്ന നേരം ശിവഗിരിയിലെ സന്ദർശന ഡയറിയിൽ രവീന്ദ്രനാഥ ടാഗോർ എഴുതി.


‘ I have been touring different parts of the world. During these travels, I have had the good fortune to come into contact with several saints and maharshis.But I have frankly to admit that I have never seen one who is spiritually greater than Swamy Narayana Guru of Malayalam nay, a person who is on par with him in spiritual attainment. I am sure, I shall never forget that radiant face illumined by the self effulgent light of divine glory and those majestic eyes fixing their gaze on far remote point in the distant horizon.’
Rabindranath Tagore
Sivagiri Mutt 15111922
(ഞാൻ ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചു വരികയാണ്. ഇ തിനിടയിൽ പല മഹാത്മാക്കളേ യും ഗുരുക്കന്മാരേയും മഹർഷിമാരേയും കാണുവാനുള്ള അപൂർവ്വമാ യ ഭാഗ്യം എനിക്കു സിദ്ധിച്ചിട്ടുണ്ട്. എന്നാൽ ഒരുകാര്യം ഞാനിവിടെ തു റന്നു സമ്മതിക്കുകയാണ്. മലയാളത്തിലെ ശ്രീനാരായണഗുരുവിനേക്കാൾ മികച്ചതോ പോരാ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. ച ക്രവാളസീമയ്ക്കും അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയിൽ പ്രശോഭിക്കുന്ന അവിടുത്തെ തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല’.)
സി.എഫ്. ആൻഡ്രൂസും തന്റെ അനുഭവം രേഖപ്പെടുത്തി.
I had a vision of God in human form, Sree Narayana Guru who was renowned in the southernmost part of India was that ‘supreme being’.
C.F. Andrews
Sivagiri Mutt 15111922
(‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേ അറ്റത്തു വിജയിച്ചരുളുന്ന, ശ്രീനാരായണഗുരുസ്വാമികളല്ലാതെ മറ്റാരുമല്ല’.)
കേരളത്തിന്റേയും ഭാരതത്തിന്റേ യും ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാണ് ടാഗോറിന്റെ ശിവഗിരി സന്ദർശനവും ശ്രീനാരായണ ഗുരുദേവനുമൊത്തുള്ള സമാഗമവും. മഹകവി ടാഗോറിൽ ശ്രീനാരായണ പരമഹംസദേവൻ വലിയ സ്വാധീനം ചെലുത്തിയെന്ന് പിൽക്കാല സംഭവങ്ങൾ വെളിപ്പെടുത്തുന്നു. അതൊ ന്നും ഇവിടെ കുറിക്കുന്നില്ല.
ഡോ. പൽപ്പു ആയിടെ മൂലൂർ പത്മനാഭപണിക്കർക്ക് എഴുതിയ ക ത്തിൽ കാണാം.
‘വിശ്വമഹാകവി ടാഗോറിന് നമ്മുടെ സ്വാമിയെ ഏറെ പിടിച്ചു. മൂപ്പർക്ക് വലിയ ആദരമായി. സ്വാമിയെ കൽക്കട്ടയ്ക്ക് കൊണ്ട് വരണമെന്ന് എന്നെ ഏൽപ്പിച്ചിട്ടാണ് മടങ്ങിയത്. തൽക്കാലം സ്വാമിയ്ക്ക് നല്ല സുഖമില്ല. അസുഖം മാറട്ടെ എന്നിട്ടാവാം യാത്ര’.
ദൗർഭാഗ്യം കൊണ്ട് ആ യാത്ര നടന്നില്ല. ശിഷ്യൻമാർ ശ്രദ്ധിച്ച് ഗുരുവിന് ഒരു കൽക്കട്ട യാത്ര ഒരുക്കിയിരുന്നെങ്കിലോ …..എങ്കിൽ ചരിത്രത്തിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കുമായിരുന്നു. വിശ്വഭാരതിയും ശാന്തിനികേതനവും ശ്രീരാമകൃഷ്ണമഠം- ബേലൂർമഠം- ഇതൊ ക്കെ ഗുരുചരിതത്തിന്റെ ഭാഗമാകുമ്പോൾ….. എങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടാകാം എന്ന് മാന്യ ഗുരുഭക്തൻമാർ ചിന്തിക്കുക……
ടാഗോറിന്റെ കേരളാസന്ദർശനം അന്നത്തെ വലിയ ചരിത്ര സംഭവമാണ്. തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവ് മൂലം തിരുന്നാളിന്റെ പ്രത്യേക ക്ഷണം ഇതിന്റെ പിന്നിലുണ്ടായിരുന്നു. 1913-ൽ നോബൽ സമ്മാന ജേതാവായി ഭുവന പ്രസിദ്ധി ആർജ്ജിച്ച ടാഗോർ ശിവഗിരിയിലെത്തി ഗുരുദേവനെ ദർശിച്ചത്് ഗുരുവിന്റേയും ടാഗോറിന്റേയും ജീവതിത്തിൽ ശ്രദ്ധേയ സംഭവമായി.
ടാഗോർ ഗുരുവിനെ കൽക്കട്ടയിലേയ്ക്ക് ക്ഷണിച്ചു. കൂട്ടിക്കൊണ്ട് വരണമെന്ന് ഡോ. പൽപ്പുവിനോട് പറഞ്ഞു. പക്ഷേ കൽക്കട്ട യാത്ര നടന്നില്ല. നടന്നിരുന്നെങ്കിൽ…. ഗുരുഭക്തർ ചിന്തിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *