SPORTS

ദിശ ബാഡ്മിന്റൺ സീസൺ 5 ശനിയാഴ്ച

തിരുവനന്തപുരം : പൂവാർ ദിശ അരുമാനൂരിന്റെ ആഭിമുഖ്യത്തിൽ നാത്തുന്ന ‘സ്പാർക്ക് ലേണിംഗ്‌സ് ദിശ ബാഡ്മിന്റൻ സീസൺ 5 ‘ ആൾ കേരള ഇൻവിറ്റേഷൻ ബാഡ്മിന്റൻ മത്സരങ്ങൾ 2022 നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് അരുമാനൂർ ദേവദാരു ഇൻഡോർ സ്‌പോർട്ട്‌സ് അരീനയിൽ ആരംഭിക്കുന്നു. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാന സമ്മേളനത്തിൽ പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ സാംദേവിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ താരം ബൈജു ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിക്കും.

പൂവാർ പോലീസ് സബ് ഇൻസ്‌പെക്ടർ പ്രവീൺ എസ്.ബി, മുഖ്യപ്രഭാഷണം നടത്തും. ടൂർണമെന്റിന് ആശംസകൾ അർപ്പിച്ചു കൊണ്ട് അരുമാനൂർ എം.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.സജിത് കുമാർ , റിട്ടേഡ് സൂപ്രണ്ട് ഓഫ് പോലീസ് എസ്. രാജേന്ദ്രൻ ഐ.പി.എസ്., തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ മെമ്പർ അഡൈ്വസർ കെ.എസ്.ബിജു ദിശയുടെ മാനേജിംഗ് ഡയറക്ടർ മനു അരുമാനൂർ, സെക്രട്ടറി കലേഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും . വിജയികൾക്കുള്ള സമ്മാനദാനം തിരുവനന്തപുരം മെഡിക്കൽ കോളേജ് അസി: പ്രഫസർ ഡോ: ഇന്ദുചൂഡൻ നിർവ്വഹിക്കും. ഗ്രാമീണ മേഖലയിലെ യുവാക്കളെ ബാഡ്മിന്റൻ മേഖലയിലേയ്ക്ക് കൊണ്ടു വരുന്നതിനും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനുമാണ് വർഷം തോറും ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗത്ഭരായ പതിനാറ് താരങ്ങൾ എട്ട് ടീമുകളിലായി മത്സരിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *