GURUSAGARAM SAMSKRITHY Second Banner TOP NEWS

90ാമത് ശിവഗിരി തീർത്ഥാടനം: കലാസാഹിത്യ മത്സരങ്ങൾ ആഗോള തലത്തിൽ

ശിവഗിരി: 90ാമത്ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ഈ വർഷത്തെ കലാ -സാഹിത്യ മത്സരങ്ങൾ ആഗോള തലത്തിൽ നടത്തും. പത്ത് ഇനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 19 ന് മുൻപായി റജിസ്‌ട്രേഷൻ നടത്തണം. സബ് ജൂനിയർ, ജൂനിയർ, സബ്‌സീനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തും.

ഉപന്യാസം, കാവ്യരചന, പെൻസിൽ ഡ്രായിംഗ്, ജലച്ചായം എന്നിവയുടെ മത്സരങ്ങൾ സംസ്ഥാനത്തിനകത്തുള്ളവർക്ക് മേഖലാടിസ്ഥാനത്തിൽ ഓഫ് ലൈനായും, പുറത്തുളളവർക്കു കേന്ദ്രസമിതിയുടെ മേൽനോട്ടത്തിൽ ഓൺ ലൈനായും നടത്തും.

കാവ്യാലാപനം, പ്രസംഗം എന്നീ ഇനങ്ങൾ എല്ലാ വിഭാഗക്കാരും സ്മാർട്ട് ഫോണിൽ പകർത്തി നവംബർ 30ന് മുൻപ് സമർപ്പിക്കണം.
ഈ വർഷം നാല് പുതിയ മത്സര ഇനങ്ങൾ കൂടി ഉണ്ടാവും. എല്ലാ മത്സരങ്ങളുടെയും മൂല്യനിർണ്ണയം കേന്ദ്രീകൃതമായിരിക്കും.

മത്സരഫലങ്ങൾ ഡിസംബർ 17 ന് മുൻപ് പ്രഖ്യാപിക്കും. മികവു തെളിയിക്കുന്നവരെ ഉൾപ്പെടുത്തി പ്രതിഭാ സംഗമം ഡിസംബർ 24 ന് ശിവഗിരിയിൽ നടക്കും. സംഗമത്തിൽ ശിവഗിരി മഠാധിപതി ശ്രീമത് സച്ചിതാനന്ദ സ്വാമികൾ ,ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദസ്വാമികൾ എന്നിവരുമായി സംവദിക്കാൻ മത്സരാർത്ഥികൾക്ക് അവസരമൊരുക്കും.

മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാത്ഥിയെ ഗുരു തീർത്ഥ കലാ പ്രതിഭാപുരസ്‌കാരം നൽകി ആദരിക്കും. ഗുരുതീർത്ഥ കലാ പുരസ്‌കാര ജേതാവുൾപ്പെടെയുള്ള മത്സര വിജയികൾക്ക് ജനുവരി 1 – ന് ശിവഗിരി തീർത്ഥാടന നവതി സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കലാ സാഹിത്യ സമ്മേളനത്തിൽ അവതരണാവസരം നൽകും, പുരസ്‌കാരങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

മത്സര വിഷയങ്ങളും സമയ ക്രമവും ഉടൻ പ്രഖ്യാപിക്കും. മത്സരിക്കാനാഗ്രഹിക്കുന്നവർക്ക് ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ ഗൂഗ്ൾ ഫോം അനക്‌സറിൽ പ്രസിദ്ധീകരിക്കും.

ശിവഗിരി കലോത്സവ കമ്മിറ്റിയുടെ ആദ്യ യോഗം തീർത്ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദസ്വാമികളുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേർന്നു. യോഗത്തിൽ കലോത്സവ കമ്മിറ്റി ചെയർമാൻ ഡോ.രഘു അഞ്ചയിൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.വൈ സത്യജിത്, വൈസ് ചെയർ മാന്മാരായ അഡ്വ.വിനോദ്, പുത്തൂർ ശോഭനൻ, ശിവഗിരി മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ.എം. ജയരാജു എന്നിവർ സംബന്ധിച്ചു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : Ph.9447663204 (ചെയർമാൻ), 9645932986(PRO) 9447894254 & 9446700 962.

Related Posts

Leave a Reply

Your email address will not be published. Required fields are marked *