ആഗോള താപനം നിയന്ത്രിക്കാൻ ഒറ്റക്കെട്ടായ ശ്രമം അനിവാര്യം: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ

സാഹസിക സൈക്കിൾ യാത്രികന് തലസ്ഥാനനഗരിയിൽ ഊഷ്മള സ്വീകരണം
തിരുവനന്തപുരം:കാർബൺ ബഹിർഗമനം കുറച്ച് ആഗോള താപനം നിയന്ത്രിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള മാർഗങ്ങൾ ആവിഷ്‌കരിക്കുകയാണ് ഇന്നിന്റെ പരമപ്രധാനമായ ആവശ്യമാകയാൽ ഒറ്റക്കെട്ടായ ശ്രമം അനിവാര്യമെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ഠിക്കാൻ ലക്ഷ്യമിട്ട് സാഹസികസൈക്കിൾ യാത്ര നയിക്കുന്ന ചാൻ എസ് കുൻ ന് കവടിയാറിൽ നല്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ.

മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ആണ് 10 സംസ്ഥാനങ്ങളിലൂടെ 8200 കിലോമീറ്റർ പിന്നിട്ട് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ആസ്ഥാനത്ത് എത്തിയത്.ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മൃതി മണ്ഡപമായ എടത്വ ‘മഴമിത്ര ‘ത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ഇവിടെയെത്തിയ ചാൻ എസ്. കുൻ ഭദ്രാസന ഓഫിസിലെ പ്രാർത്ഥനക്കു ശേഷം ഓഫീസ് പരിസരത്ത് വ്യക്ഷത്തൈ നടുകയും ചെയ്തിട്ടാണ് യാത്ര തുടർന്നത്.
ഭദ്രാസന ഓഫീസ് അഡ്മിനിസ്ട്രറ്റർ റവ.ഫാദർ യേശുദാസ് ജയരാജ് , പി.ആർ. ഒ: റവ.ഫാദർ ജോസ് കരിക്കം, ഷാൽബിൻ മാർക്കോസ് എന്നിവർ കവടിയാറിൽ നടന്ന സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
ആഗസ്റ്റ് 28ന് ഉത്തരാഖണ്ഡിലെ ഋഷികേശത്തു നിന്നും ആണ് ചാൻ യാത്ര ആരംഭിച്ചത്. 4 മാസം കൊണ്ട് ലക്ഷ്യം പൂർത്തികരിക്കാനാണ് ഉദ്ദേശം.നിലവിൽ 25338 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഡൽഹി സ്വദേശി ലഫ്. കേണൽ വിശാൽ അഹലാവത്തിന്റെ റിക്കോർഡ് മറികടക്കുവാൻ സാധിച്ചാൽ ലോക റിക്കോർഡിൽ ഇടം പിടിക്കാൻ ചാൻ എസ് കുൻ ന് സാധിക്കുമെന്നും ഇദ്ദേഹത്തിന്റെ സാഹസിക സൈക്കിൾ യാത്ര ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നീരീക്ഷിക്കുന്നുണ്ടെന്ന് യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ് പറഞ്ഞു.
പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും തണൽ മരങ്ങൾ നട്ടും ആണ് യാത്ര. കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ് കുൻ നിർവ്വഹിക്കുന്നത്.
സാഹസിക സൈക്കിൾ യാത്ര ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നീരീക്ഷിക്കുന്നുണ്ടെന്ന് യു.ആർ.എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ് പറഞ്ഞു