BUSINESS KERALA

കേരളത്തിൽ ‘ബ്രാൻഡിംഗ് കിംഗ് ആരംഭിച്ചു

• ചെറുകിട സംരംഭകർക്ക് സൗജന്യ ബ്രാൻഡിംഗ്
• സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ മാസവും വർക്ക് ഷോപ്, എല്ലാ വർഷവും ബിസിനസ് മീറ്റ് നടത്തും

തിരുവനന്തപുരം: കേരളത്തിൽ ‘ബ്രാൻഡിംഗ് കിംഗ്’ ആരംഭിച്ചു. പബ്ലിക് റിലേഷൻസ് (പി.ആർ) കോൺസൾട്ടൻസി സ്ഥാപനമായ ബ്രാൻഡിംഗ് കിംഗിന്റെ ലോഞ്ചിങ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ.യും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയ് നിർവഹിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ ബ്രിട്ടീഷ് ഷെഫും മലയാളിയുമായ ഷെഫ് സുരേഷ് പിള്ള മുഖ്യാതിഥിയായി എത്തി. സ്റ്റാർട്ടപ്പുകൾ, ചെറുകിട – വൻകിട സംരംഭങ്ങൾ, കോർപ്പറേറ്റുകൾ എന്നിവർക്കുള്ള പി.ആർ, മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ബന്ധപ്പെട്ടുള്ള എല്ലാ കോൺസൾട്ടൻസി സേവനങ്ങളും ബ്രാൻഡിംഗ് കിംഗ് ലഭ്യമാക്കും.

ബ്രാൻഡിംഗ് കിംഗിന്റെ സി.ഇ.ഒ മുകേഷ് എം നായർ, സി.ഒ.ഒ യും മീഡിയ വോയിസ് ടി വി കോവളം റിപ്പോർട്ടറുമായ കോവളം സതീഷ്, ഷെഫ് പിള്ള, സോഹൻ റോയ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്യുന്നു.

ബ്രാൻഡിംഗ് സൊല്യൂഷനുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ്, ഇവന്റുകൾ, ഹ്യൂമൻ റിസോഴ്സ്, മാർക്കറ്റിംഗ്, മീഡിയ, ഇ സൊല്യൂഷനുകൾ, ഇൻഫ്‌ലുവൻസർ മാർക്കറ്റിംഗ്, വിനോദങ്ങൾ, ടൂർ ഓപ്പറേഷൻസ് , പരസ്യം ചെയ്യൽ, വിനോദങ്ങൾ, റെസ്റ്റോറന്റ് കൺസൾട്ടൻസി, ബിസിനസ്സ് സൊല്യൂഷനുകൾ, വീഡിയോ പ്രൊഡക്ഷൻ, ഫണ്ട് ശേഖരണം തുടങ്ങിയ സേവങ്ങൾക്കെല്ലാമുള്ള വൺ-സ്റ്റോപ്പ്- സൊല്യൂഷൻ ആയി ‘ബ്രാൻഡിംഗ് കിംഗ്’ പ്രവർത്തിക്കും.

ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയിരുന്ന മുകേഷ് എം നായർ ആണ് ‘ബ്രാൻഡിംഗ് കിംഗ്’ ന്റെ സി.ഇ.ഒ. വിവിധ മേഖലകളിലായി രണ്ട് ദശകത്തിനടുത്തു പ്രവർത്തിച്ചിട്ടുള്ള മുകേഷ് മാധ്യമം, മാർക്കറ്റിംഗ് രംഗത്ത് ഇന്ത്യയിയും ആഗോളതലത്തിലും അനുഭവ സമ്പത്തുള്ള വ്യക്തി ആണ്. ഇൻഫ്‌ലുൻസർ കൂടി ആയ മുകേഷ് മിസ്റ്റർ മല്ലു ജെ.ഡി എന്ന പേരിൽ സോഷ്യൽ മീഡിയയിലെ പ്രിയ താരം കൂടി ആണ്. ബ്രാൻഡിംഗ് കിംഗ് തുടങ്ങുന്നതിന് മുൻപ് എ.എഫ്.പി, ഇന്ത്യ ടി.വി, എ.ബി,പി എന്നീ മുൻനിര മാധ്യമ സ്ഥാപനങ്ങളിലും മുകേഷിന്റെ പ്രാവീണ്യം തെളിയിച്ചു. 10 ബില്യൺ ഡോളർ മൂല്യം വരുന്ന പ്രൊജക്റ്റ് ഇൻഡിവുഡിന്റെ മീഡിയ ഹെഡ് സ്ഥാനം വഹിച്ചു. ഒരു അഭിനയ മോഹി കൂടി ആയ മുകേഷ് കാരക്ടർ റോളുകളിലും തിളങ്ങി. സിനിമ നിർമാണത്തിലും ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കോർപ്പറേറ്റുകൾക്ക് പുറമെ കോൺസുലേറ്റാൻസികളിലും ഏറെ കാലം ചിലവഴിച്ചുട്ടുള്ള
മുകേഷ് ഒരു തികഞ്ഞ പ്രൊഫഷണൽ ആണ്.

”നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ അവരുടെ ബ്രാൻഡ് പ്രമോഷനു വേണ്ടി പുതിയ ആശയങ്ങൾക്കായി എന്നെ സമീപിക്കാറുണ്ട്. പുതിയ സംരഭകരോ മികച്ച മാർക്കറ്റിംഗ് രീതികൾ അന്വേഷിക്കുന്ന നിലവിലുള്ള സംരഭകരോ ആണ്, മികച്ച ഉൽപന്നം ജനങ്ങൾക്കായി ഒരുക്കുന്ന ഇത്തരം സംരംഭകരെ ധാരാളം ഇന്നുണ്ട്. കൃത്യമായ മാർക്കറ്റിംഗ്/പി.ആർ രൂപരേഖ ഉപയോഗിച്ച് അവരുടെ ബിസിനസ് ലക്ഷ്യം നേടാൻ ഒപ്പം നിൽക്കുക എന്നുള്ളതാണ് ബ്രാൻഡിംഗ് കിംഗിലൂടെ ഞാൻ സ്വപ്നം കാണുന്നത് മുകേഷ് നായർ പറഞ്ഞു.

‘ധാരാളം തൊഴിൽ അന്വേഷകർ ഒള്ള നമ്മുടെ കേരളത്തിൽ സംരംഭകത്വം വളരേണ്ടത് വളരെ അത്യാവശ്യം ആണ്. നല്ല സേവനങ്ങളേയും ഉല്പന്നങ്ങളേയും ജനങ്ങളെ പരിചയപെടുത്തുന്നതും ബിസിനസ് വളരാൻ സഹായിക്കുന്നതും എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം ആണ്.
പരിമിതികളിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന ധാരാളം ചെറുകിട സംരംഭകർ ഉണ്ട്. ഉഗ്രൻ ആശയവും ഉൽപനവും പുറത്തിറക്കിയിട്ടും അർഹിക്കുന്ന സ്വീകാര്യത കിട്ടാത്തവ ആയിരിക്കാം പലതും അത്തരക്കാരെ കൂടി എനിക്ക് സഹായിക്കണം, ബ്രാൻഡിംഗ് സേവനം അവർക്ക് സൗജന്യമായി ചെയ്യും’ മുകേഷ് പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

നിലവിൽ ലുലു ഗ്രൂപ്പ്, അദാനി, പോപ്പുലർ ഹ്യൂണ്ടായ്, ആർ.പി ഗ്രൂപ്പ് എന്നീ കോർപ്പറേറ്റ് ഭീമന്മാർ ബ്രാൻഡിംഗ് കിംഗുമായി കൈകോർത്തവരാണ്.

സ്ഥാപങ്ങൾക്ക് പുറമെ വ്യക്തികൾ, പ്രൊഫഷണലുകൾ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ എന്നിവർക്കായി ഇമേജ് മാനേജ്‌മെന്റ് ടീമും ബ്രാൻഡിംഗ് കിംഗിനുണ്ട്. ഈ മാസം തന്നെ ദുബായിലും പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡിംഗ് കിംഗ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *