ഹയർസെക്കൻഡറി അദ്ധ്യാപക പരിവർത്തന ശില്പശാല ആരംഭിച്ചു

തിരുവനന്തപുരം : ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (SCERT) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല അധ്യാപക പരിവർത്തന പരിപാടിയുടെ മൊഡ്യുൾ പരിഷ്‌ക്കരണ ശില്പശാല തിരുവനന്തപുരം ശിക്ഷക് സദനിൽ ആരംഭിച്ചു. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്ത ശില്പശാല മൂന്ന് ദിവസം നീണ്ടുനിൽക്കും. ഇരുപതോളം വിഷയങ്ങളെ പ്രതിനിധീകരിച്ച് 60 പരം വിദഗ്ധരായ അധ്യാപകർ ശില്പശാലയിൽ പങ്കുചേരും.
എസ് സി ഇ ആർ ടി യിലെ റിസർച്ച് ഓഫീസർ കെ എസ് ശിവകുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ശില്പശാലയുടെ കോർഡിനേറ്ററും എസ് സി ഇ ആർ ടി റിസർച്ച് ഓഫീസറുമായ രഞ്ജിത്ത് സുഭാഷ് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി ജോയിൻറ് ഡയറക്ടർ ഡോക്ടർ എസ് സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ എം ടി ശശി (ആർ ഓ, എസ് സി ആർ ടി),രതീഷ് ബി ഹയർ (സെക്കൻഡറി കോഡിനേറ്റർ) ശിഹാബ് എ ഹയർ സെക്കൻഡറി (കോഡിനേറ്റർ) എന്നിവർ സംസാരിച്ചു.