KOZHIKODE

ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ ആർ. ശങ്കർ അനുസ്മരണം നടത്തി

ചേളന്നൂർ : ആർ.ശങ്കറിന്റെ 50-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ആർ. ശങ്കർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായപ്രശാന്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാര വിതരണവും ഇതോടൊപ്പം നടത്തി.
കോളേജ് പ്രിൻസിപ്പാൾ ഡോ. കുമാർ എസ്. പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ അസി.പ്രൊഫസറായ ടി അഭിലാഷ് ആർ ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി.
ഭാവന സമ്പന്നമായ ഭരണ നേതൃത്വത്തിലൂടെ സാമൂഹിക നീതിയും ഉന്നതവിദ്യാഭ്യാസവും പൊതു സമൂഹത്തിൽ ഉറപ്പാക്കാൻ ആർ ശങ്കറിന് സാധിച്ചു വെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ സാമൂഹിക ഉത്തരവാദിത്യം നിറവേറ്റുമ്പോൾ സമൂഹത്തിൽ വലീയെരളവിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും.
ഒപ്പം ഫെഡറൽ സംവിധാനത്തിലൂടെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വിള്ളൽ വീഴാതെ സാമ്പത്തിക സ്വാതന്ത്ര്യം പരസ്പര ധാരണയിൽ ക്രീയ്യാത്മകമായി ഉറപ്പ് വരുത്താൻ സാധിക്കണമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.
ആർ ശങ്കറിന്റെ ജീവിതം മികച്ച സാമൂഹിക രാഷ്ട്രീയ മാതൃകയാണെന്നും അദ്ധേഹത്തിന്റെ ജീവിതവും ഭരണാധികാരിയെന്ന നിലയിലുള്ള സംഭാവനകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഗുണപരമാവുമെന്നും അദ്ധേഹം വ്യക്തമാക്കി.
ശ്രീനാരായണ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. പി ദീപ, ഓഫീസ് അസിസ്റ്റന്റ് ഗിരീഷ് കുമാർ, ഐ.ക്യു .എ .സി കോ- ഓർഡിനേറ്റർ ആത്മ ജയപ്രകാശ്, ഇക്‌ണോമിക്‌സ് വിഭാഗം മേധാവി ലെഫ്റ്റനന്റ് ഡോ. സിന്ധു കൃഷ്ണദാസ്, കൊമേഴ്‌സ് വിഭാഗത്തിലെ അസി. പ്രൊഫസർ ടി. എം രജിഷ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ടി.പി ബാബു, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കോ-ഓഡിനേറ്റർ ജിതിൻ സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവിനർ അസിസ്റ്റന്റ് പ്രൊഫസർ കെ. വിദ്യ സ്വാഗതവും മലയാള വിഭാഗം മേധാവി ഡോ. ദീപേഷ് കരിമ്പുങ്കര നന്ദിയും രേഖപ്പെടുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *