KERALA PATHANAMTHITTA SPECIAL STORY

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്
അവബോധം സൃഷ്ടിക്കാൻ യുവാവിന്റെ സാഹസിക
സൈക്കിൾ യാത്ര

ഇന്ന് വൈകിട്ട് 4.30ന് തലവടി പഞ്ചായത്ത് ജംഗഷനിൽ സ്വീകരണം

എടത്വ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഉള്ള യുവാവിന്റെ സാഹസിക സൈക്കിൾ യാത്ര ഇന്ന് കുട്ടനാട്ടിലെത്തും.
മുബൈ സ്വദേശിയായ ചാൻ എസ് കുൻ (39)ആണ് 20000 കിലോമീറ്റർ ദൂരമുള്ള സൈക്കിൾ സവാരി ഋഷികേശത്തു നിന്നും ആരംഭിച്ചിരിക്കുന്നത്.ഇതിനോടകം 10 സംസ്ഥാനങ്ങൾ പിന്നിട്ടു.


വലിയ ലക്ഷ്യത്തിനായിസാഹസികമായ ദൗത്യം ഏറ്റെടുത്ത യുവാവിന് ഇന്ന് വൈകിട്ട് 4.30ന് തലവടി പഞ്ചായത്ത് ജംഗഷനിൽ സ്വീകരണം നല്കും.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്യും.ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പൊന്നാട അണിയിച്ച് ആദരിക്കും. ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും സംബന്ധിക്കും
പല കേന്ദ്രങ്ങളിലായി സംവാദങ്ങളിലൂടയും ചർച്ചയിലൂടെയും കാലാവസ്ഥാ വ്യതിയാനവും അതിനെ അഭിമുഖീകരിക്കേണ്ട സമൂഹവും കൂടുതൽ ചർച്ച ചെയ്യപ്പെടണം എന്ന വലിയ ലക്ഷ്യമാണ് ചാൻ എസ് കുൻ നിർവ്വഹിക്കുന്നത്.
ചർച്ചാ വേദിയുടെ നേതൃത്വത്തിൽ മാണത്താറ പരിയാരത്ത് ചന്ദ്രമോഹൻ നായരുടെ വസതിയിൽ കൂടുന്ന സ്വീകരണ സമ്മേളനത്തിൽ യാത്രയുടെ ഉദ്ദേശവും അനുഭവങ്ങളും ചാൻ കുൻ പങ്കു വയ്ക്കും. ചർച്ചാ വേദി പ്രസിഡന്റ് പി വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *