രാമൻകുട്ടി നായർ ജനഹൃദയങ്ങളിൽ ജീവിക്കുന്നു: മലയിൻകീഴ് വേണുഗോപാൽ

മലയം: ജനങ്ങളുടെ മനസിൽ മായാതെ നിൽക്കുന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ് രാമൻകുട്ടി നായർ എന്നും അദ്ദേഹം ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുകയാണെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ അനുസ്മരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിളൂർക്കൽ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റും ഡിസിസി മെമ്പറുമായിരുന്ന രാമൻകുട്ടി നായരുടെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിളവൂർക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ യോഗത്തിൽ ഡിസിസി സെക്രട്ടറി എം ആർ ബൈജു, ഡിസിസി അംഗം ഹരിലാൽ, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് മലയം ശ്രീകണ്ഠൻ നായർ, മുൻ മണ്ഡലം പ്രസിഡന്റ് ജയകുമാർ, മണ്ഡലം പ്രസിഡന്റ് മലയം രാകേഷ്, പഞ്ചായത്ത് മെമ്പർ ഹരിപ്രിയ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ ആശാ കുമാരി, മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാർ, മണ്ഡലം സെക്രട്ടറി പൊറ്റയിൽ രാധാകൃഷ്ണൻ, കേരള സ്റ്റേറ്റ് പെൻഷൻ അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് ഡാനിയേൽ , മലയം അനിൽ, ബൂത്ത് വാർഡ് പ്രസിഡന്റ്മാർ, നിരവധി പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.