THIRUVANANTHAPURAM

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ

തിരുവനന്തപുരം : ദേശീയ രാഷ്ട്രീയത്തിൽ എന്നും മുന്നിൽ നിൽക്കുന്ന മുസ്ലിം ലീഗ് പാർട്ടി സമാധാനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പാർട്ടി ആണെന്ന് ഐ യു എം എൽ ദേശീയ കൗൺസിൽ അംഗം അട്ടക്കുളങ്ങര ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. പെരുന്താന്നി മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.പെരുന്താന്നി മുസ്ലിംലീഗ് ശാഖ രൂപീകരിച്ച മർഹൂം കണ്ടവിളാകം അബ്ദുൽ ഖാദർ ഹാജിയുടെ പുത്രൻ അഹസൻ മുഹമ്മദിനാണ് ആദ്യ മെമ്പർഷിപ്പ് കൈമാറിയത്. കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു,എം.കെ അഷറഫുദ്ദീൻ,ബീമാപള്ളി ഇഖ്ബാൽ,പി മാഹിൻ,ഷാജി കാരാളി തുടങ്ങിയവർ സംസാരിച്ചു. വാർഡ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ സ്വാഗതവും ഇ.ഷറഫുദ്ദീൻ നന്ദി രേഖപ്പെടുത്തി.

പെരുന്താന്നി മുസ്ലിം ലീഗ് ശാഖ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ദേശീയ കൗൺസിൽ അംഗമായ ഷംസുദ്ദീൻ അഹ്‌സൻ മുഹമ്മദിന് നൽകി ഉദ്ഘാടനം ചെയ്തപ്പോൾ

Related Posts

Leave a Reply

Your email address will not be published. Required fields are marked *