ERNAKULAM KERALA TOP NEWS

ലഹരിവിരുദ്ധ ബോധവത്ക്കരണയജ്ഞത്തിന്
എളമക്കര സരസ്വതി വിദ്യാനികേതനിൽ തുടക്കം കുറിച്ചു

കൊച്ചി: ജനം ടിവി നയിക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണയജ്ഞം എളമക്കര സരസ്വതി വിദ്യാനികേതനിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒരു രാജ്യത്തെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പുതിയ തലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുക എന്നതാണ്. അതുകൊണ്ട് ലഹരിക്കടിമപ്പെടതെ ഏറ്റവുമധികം ജാഗ്രത പുലർത്തേണ്ടത് കുട്ടികളാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.സരസ്വതി വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പൽ ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.പി. എസ്. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൈക്യാട്രി ഡിപ്പാർട്ട്‌മെന്റ് പ്രൊഫസർ ഡോ. ലക്ഷ്മി കെ.പി. ക്ലാസ്സെടുത്തു. കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക ്മറുപടി പറയുകയം ംചയതു.
ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ജനം ടിവി റീജിയണൽ ഹെഡ് ബീനാറാണി നന്ദി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *