നിലാവ് സംഗീത മത്സരത്തിൽ
ശ്രീലക്ഷ്മിക്ക് ഒന്നാം സ്ഥാനം

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നിലാവ്’ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഗാനാലാപന മത്സരത്തിൽ കോഴിക്കോട് സ്വദേശിനിയായ ശ്രീലക്ഷ്മി മികച്ച ഗായികയായി. കേരളകൗമുദിയിലെ കെ.ടി. സോമന്റ മകളാണ്. സന്തോഷ് ബാബു ആലപ്പുഴ, ശിവപ്രസാദ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രശസ്ത ചിത്രകാരൻ സി കെ വിശ്വനാഥൻ, ചലച്ചിത്ര ഗാന രചയിതാവ് സുധി വേളമാനൂർ എന്നിവരായിരുന്നു ജഡ്ജിങ് പാനൽ.
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് സംഘാടകർ അറിയിച്ചു.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകും.