GULF TOP NEWS

മറുനാട്ടിൽ മലയാളോത്സവം;
കേരള പിറവിദിനം ആഘോഷമാക്കി ഷാർജ ഇന്ത്യൻ സ്‌കൂൾ ജൂവൈസ

ഷാർജ : കേരളത്തിന്റെ 66 മത് പിറവി ദിനം ഷാർജ ഇന്ത്യൻ സ്‌കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. സ്‌കൂൾ ബാൻഡും, ചെണ്ട മേളവും താളമേളം തീർത്തപ്പോൾ വാമനനും മഹാബലിയും, പരശുരാമനും, എഴുത്തച്ഛനും തത്തയും, കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർ, മതമൈത്രി വേഷങ്ങൾ, പൂമ്പാറ്റകൾ എന്നീ വേഷങ്ങൾ അണി നിറന്ന ഘോഷയാത്ര ഏറെ കൗതുകമായി.


ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ. എ റഹിം ഉദ്ഘാടനം നിർവഹിച്ച മലയാളോത്സവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ടി. വി നസീർ, ജോയിന്റ് ട്രഷറർ ബാബു വർഗീസ്, സ്‌കൂൾ സി ഇ ഒ കെ. ആർ രാധാകൃഷ്ണൻ നായർ, ഗേൾസ് വിഭാഗം പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, കമ്മിറ്റി അംഗം കെ. ടി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്‌കൂൾ ഹെഡ് മാസ്റ്റർ കെ. വി രാധാകൃഷ്ണൻ, ഹെഡ് മിസ്‌ട്രെസ് ശൈലജ രവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്‌കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ സ്വാഗതവും മലയാളം കോർഡിനേറ്റർ മഞ്ജുള സുരേഷ് നന്ദിയും പറഞ്ഞു. കെ. രഘുനന്ദനൻ ആമുഖഭാഷണം നിർവഹിച്ചു.
സ്‌കൂളിലെ വിവിധ ക്ലബ്ബുകൾ, സ്റ്റുഡന്റസ് കൌൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് മലയാളോത്സവം സംഘടിപ്പിച്ചത്.

എഴുത്തച്ഛൻ മുതൽ 12 കവികളുടെ കവിതകൾ കോർത്തിണക്കിയ കാവ്യ കേളി,മൈയിം, കളരി പയറ്റ്, നൃത്ത സംഗീത നാടകം, മലയാളോസവ സംഘഗാനം, അക്ഷരപ്പാട്ട്, സംഘനൃത്തം എന്നിവയും അരങ്ങേറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *