KERALA TOP NEWS

ആയുഷ് ആരോഗ്യ നയം നടപ്പിലാക്കണം: കെ.ജി.എ.എം ഒ എഫ്

പാലക്കാട് : കേരള ഗവൺമന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം സഹചര 2022 പൊതുസമ്മേളനം പാലക്കാട് എം.എൽ എ ഷാഫി പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ ആയുർവേദത്തിന്റെ തലസ്ഥാനമാക്കണമെന്നതാണ് ജനപ്രതിനിധികൾ എന്ന നിലയിൽ തങ്ങളുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
2021 ലെ പൊതുജനാരോഗ്യ ബില്ലിലെ പല വ്യവസ്ഥകളും പരിഷ്‌ക്കരിക്കേണ്ടതായിട്ടുണ്ട് എന്നത് ആയുഷ് മേഖലയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഭാരതീയ ചികിത്സാ വകുപ്പിന്റെ വികസനത്തിനത്തിന് ഉതകുന്ന ന്യായമായ ആവശ്യങ്ങൾ സംഘടനകൾ മുന്നോട്ട് വച്ചാൽ ഉചിതമായ വേദിയിൽ അത് ഉന്നയിക്കാമെന്നും 2016-ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആയുഷ് ആരോഗ്യ നയം നടപ്പിലാക്കുന്നത് ഈ രംഗത്ത് സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന ഫെഡറേഷന്റെ നിർദ്ദേശത്തിന് മറുപടിയായി ഷാഫിപറമ്പിൽ എം.എൽ.എ. ഉറപ്പ് നൽകി. കെ.ജി.എ എം ഒ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ജയ പി ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസാസന്ദേശം വായിച്ചു.
ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ഐ.എ.എസ് സമ്മേളനത്തിന് ഓൺലൈനായി ആശംസകൾ നേർന്നു. കെ.ജി.എ.എം.ഒ.എഫ് സ്വാദ്ധ്യായം സീരീസിലെ നാലാമത്തെ പ്രസിദ്ധീകരണമായ ‘വൈദ്യസിദ്ധി’യുടെ കവർ പേജ് പ്രകാശന കർമ്മം ഷാഫി പറമ്പിൽ എം.എൽ.എ. നിർവഹിച്ചു.കെ.ജി. എ.എം ഓ എഫ് മികച്ച ഡോക്ടർമാർക്കുള്ള ഭിഷഗ്വര അവാർഡ് റിട്ട. പ്രൊഫ: ഡോ: ദിലീപ് കുമാറിനും, സുകൃതം അവാർഡ് ഡോ: സിസിക്കും , ലീഡർഷിപ്പ് എക്‌സലെൻസ് അവാർഡ് ഡോ: കെ.എം സബീർ അലിക്കും ദേവിദാസ് മെമ്മോറിയൽ സംസ്ഥാന തല പ്രബന്ധ മത്സര വിജയികൾക്കുള്ള പുരസ്‌കാരം എന്നിവ വി.കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു. .

കെ.ജി. എ.എം ഒ . എഫ് മീഡിയ എക്‌സലൻസ് അവാർഡ് ജി.എസ് ജിജുവിനും സ്‌പോർട്ട്‌സ് ആയുർവേദ സ്‌പെഷ്യൽ അവാർഡ് ഡോ: രഘുപ്രസാദിനും , കൊവിഡ് മുൻ നിര പ്രവർത്തന മികവിന് ഡോ.ബിജു, ഡോ: ജയകൃഷ്ണൻ എന്നിവർക്കുള്ള അനുമോദനവും ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് നൽകുകയുണ്ടായി. വിരമിച്ച ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .കെ.ബിനു മോൾ നിർവഹിച്ചു. അക്കാഡമിക് , കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ച അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദന ഫലകവും സർട്ടിഫിക്കറ്റും പാലക്കാട് ഡി.എം ഒ ഡോ.എസ്. ഷിബു നൽകയുണ്ടായി.
ഡോ.എൻ. രത്‌നകുമാർ, ഡോ.കെ.വി. ബൈജു , എ.എം എ ഐ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ഹരിദാസ് , എ.എം എ ഐ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗം ഡോ. കൃഷ്ണവാര്യർ എസ്.എസ്, കെ എസ് ജി.എ എസ് എം. ഒ എ മിഡിൽ സോൺ കൺവീനർ ഡോ.ബിമൽ.സി.എ ,സ്റ്റേറ്റ് സെക്രട്ടറി ഡോ.സുനിൽ ജോൺ , എ.എച്ച് എം.എ സെക്രട്ടറി ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, എ.എം.ഒ.എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡോ. ചാൾസ് ആന്റണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സഹചര ജനറൽ കൺവീനർ ഡോ. ശിവദാസ് മേനോൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. ഭാരതീയ ചികിത്സാ വകുപ്പിലെ തസ്തിക പരിഷ്‌കരണം പൊതുജനാരോഗ്യ ബില്ലിലെ ന്യൂനതകൾ, അപാകതകൾ എന്നിവ പരിഹരിക്കണമെന്ന പ്രമേയം സഹചര 2022 നോടനുബന്ധിച്ചു പാസാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *