KERALA Second Banner TOP NEWS

പ്രണയം പാഠ്യ പദ്ധതിയിൽപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ഹരീഷ് പേരടി

തിരുവനന്തപുരം: പ്രണയം പാഠ്യ പദ്ധതിയിൽപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. തിരുവനന്തപുരം പാറശാലയിൽ കാമുകി ഗ്രീഷ്മ ആർ. നായർ കാമുകനായ ഷാരോണിന് വിഷം നൽകി കൊലപ്പെടുത്തിയ വാർത്തകൾക്ക് പിന്നാലെയാണ് നടൻ സമൂഹമാധ്യമം വഴി പ്രതികരണവുമായി എത്തിയത്. മറ്റൊരു വിവാഹത്തിന് ഷാരോൺ തടസമാകും എന്നതിനാലാണ് വകവരുത്തിയതെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി പൊലീസ് അറിയിച്ചിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രണയിക്കാൻ അറിയാത്ത ഒരുത്തൻ കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാൻ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു… പ്രണയം പാഠ്യ പദ്ധതിയിൽ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്… അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ… പ്രണയമില്ലാത്തവർക്ക് നല്ല അയൽപക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാൻ പറ്റില്ല… പ്രണയത്തെ പഠിക്കുമ്പോൾ മാത്രമേ നിങ്ങൾ ആധുനിക മനുഷ്യനാവുന്നുള്ളു… ശാസ്ത്രത്തെ മനസ്സിലാക്കാൻ പോലും പ്രണയം അത്യാവശ്യമാണ്… ദൈവവും ദൈവവമില്ലായ്മയും പ്രണയമാണ്… പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ… പക്ഷെ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ, അവൾ പഠിച്ചേ പറ്റു… പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ, അവൾ പഠിച്ചേ മതിയാകൂ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *