KERALA TOP NEWS

ജി.എസ്. ജിജുവിന് മീഡിയ എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

ആയുർവേദ പ്രചാരണത്തിന് മാധ്യമങ്ങൾ മുന്നോട്ട് വരണം: ശോഭനാ ജോർജ്ജ്

പാലക്കാട്: ആയുർ വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ആയുർവേദ ചികിത്സയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള അച്ചടി-ദൃശ്യ മധ്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഔഷധി ചെയർ പേഴ്‌സൺ ശോഭന ജോർജ്ജ് അഭിപ്രായപ്പെട്ടു. കേരള ഗവൺമന്റ് ആയുർവേദിക്ക് മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷന്റെ 16ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മീഡിയ എക്‌സലൻസ് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആയുർവേദത്തിന്റെ പ്രാധാന്യത്തെയും ചികിത്സാ രീതിയെയും ക്കുറിച്ച് പൊതുജനങ്ങളിൽ എത്തിക്കുവാൻ അവാർഡ് ജേതാവായ മാധ്യമ പ്രവർത്തകൻ ജി.എസ്. ജിജുവിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് ശോഭനാ ജോർജ് അഭിപ്രായപ്പെട്ടു.
മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ജി.എസ്. ജിജുവിനും സ്‌പോർട്‌സ് ആയുർവേദത്തിനുള്ള പ്രത്യേക പുരസ്‌കാരം ഡോ. രഘു പ്രസാദിനും കൊവിഡ് കാലഘട്ടത്തിൽ മികച്ച സേവനം നടത്തിയിതിന് ഡോ.ബിജു, ഡോ. ജയകൃഷ്ണൻ എന്നിവർക്കും ഔഷധി ചെയർ പേഴ്‌സൺ ശോഭനാ ജോർജ്ജ് പുരസ്‌കാരവിതരണം നടത്തി.
കഴിഞ്ഞ കാലങ്ങളിൽ വിരമിച്ച ഡോക്ടർമാരെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ കെ.ജി.എ എം. ഓ എഫിന്റെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ.ജി.എ എം. ഒ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ: പി.ആർ ജയ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദുർഗ്ഗ പ്രസാദ് സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. പ്രശാന്ത് എ.എസ് നന്ദിയും പറഞ്ഞു

Related Posts

Leave a Reply

Your email address will not be published. Required fields are marked *