കെ.ജി.എ.എം.ഒ.എഫ് മാധ്യമ പുരസ്‌കാരം ജി.എസ്. ജിജുവിന്

സുകൃതം പുരസ്‌കാരം ഡോ. എഎൻ സിസിക്കും ഭിഷഗ്വര പുരസ്‌കാരം ഡോ. കെ.വി. ദിലീപ് കുമാറിനും


തിരുവനന്തപുരം: കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷന്റെ സഹചര 2022 നോട് അനുബന്ധിച്ചുള്ള ആരോഗ്യ മേഖലയിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ സുകൃതം പുരസ്‌കാരം ഡോ. എ.എൻ. സിസിക്കും ആരോഗ്യ മേഖലയിൽ വേറിട്ട പ്രവർത്തനം കാഴ്ചവെച്ചതിന് ഭിഷഗ്വര പുരസ്‌കാരം പ്രൊഫ: ഡോ: കെ.വി ദിലീപ് കുമാറിനും നൽകും. ആയുർവേദത്തെക്കുറിച്ചുള്ള അവബോധവും പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ ജി.എസ്. ജിജു മാധ്യമ പുരസ്‌കാരത്തിനും അർഹനായി.
ഈ മാസം 29, 30 തിയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ് പുരസ്‌കാരങ്ങൾ നൽകുമെന്ന് ഓർഗ്ഗനൈസിഗ് കമ്മിറ്റി ചെയർമാൻ ഡോ: ജയ പി.ആർ ജനറൽ കൺവീനർ ഡോ: കെ ശിവദാസ് മേനോൻ എന്നിവർ അറിയിച്ചു.
സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആയുർവേദ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഹൗസ് സർജൻ മാർക്കുമായി നടന്ന ഡോ: എ.കെ ദേവീദാസ് മെമ്മോറിയൽ സംസ്ഥാനതല പ്രബന്ധ മത്സരത്തിൽ പാലക്കാട് വിഷ്ണു ആയുർവേദ കോളേജിലെ ഡോ: ഹരിപ്രിയ വിജയന് ഒന്നാം സ്ഥാനവും പാങ്ങോട് എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ഡോ: ജെ അഞ്ജനയ്ക്ക് രണ്ടാം സ്ഥാനവും തിരുവനന്തപുരം ഗവ: ആയുർവേദ കോളേജിലെ ഡോ: ഷാറോൽ റഷീദിന് മൂന്നാം സ്ഥാനവും ലഭിച്ചതായി ഓർഗ്ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.