Second Banner SPECIAL STORY

ദീപാലങ്കാര ദീപ്തിയിൽ ദീപാവലി

ചേറൂക്കാരൻ ജോയി

പ്രാചീന പ്രചാരമുള്ള പ്രസന്ന പ്രകാശമായി ദീപാവലിയെത്തി! നാടും നഗരവും നിലാനിറപൗർണ്ണമിയിൽ. കായ് കനികളാൽ മണവാട്ടിയായി വെട്ടിത്തിളങ്ങുന്ന പച്ച പ്രകൃതിയിൽ നിന്നും സുലഭമായ വിളവെടുപ്പു സമയം കൂടിയാണിത്.
മഹേന്ദ്ര കപ്പൂർ പാടിയ, മേരേ ദേശ് കീ ധർത്തി, സോന ഉഗലേ ഉഗലേ ഹീരേ മോത്തി… സ്വാതന്ത്ര്യ സ്‌നേഹ സിനിമാ സംഗീതം, സഫല സാഹിത്യ സാമ്രാജ്യം സൃഷ്ടിച്ചു. കാർഷിക വിഭവങ്ങളാൽ കളപ്പുരകൾ നിറഞ്ഞ് കണ്ണും കരളും ഉന്മത്തമാകുന്ന
കാലം ഭാരതീയന് വേറെയില്ല. കൃഷിക്കാരനെ മാത്രമല്ല കാലം കനിഞ്ഞ് അനുഗ്രഹിക്കുന്നത്. കേരളീയർക്ക് ഓണത്തിനാണ് ബോണസെങ്കിൽ വടക്കേ ഇന്ത്യയിൽ ദീപാവലിക്കാണ് ആ സുവർണ്ണ അവസരം. ആയതിനാൽ ആഘോഷത്തിനാരും ഒരു ലുബ്ദും കാട്ടാറില്ല. കുചേലനും കുബേരനും തന്താങ്ങളുടെ ശേഷിക്കൊത്ത സമ്മാനങ്ങൾ കൈമാറുന്നതും കാലങ്ങളായുള്ള വഴക്കം. പടക്കം പൊട്ടിച്ച് കുട്ടികളും പട്ടുടുത്ത്, പൊന്നണിഞ്ഞ് പെണ്ണുങ്ങളും പവിഴപ്പുഞ്ചിരി പാലൊളിയാക്കും. വീടു വീടാന്തരം മധുരപലഹാരം. വിഭവ സമൃദ്ധ സദ്യയുടെ പെരുമണം. ആവശ്യത്തിലധികം അതിഥികൾക്കായും പാചകം ചെയ്യുന്ന ശൈലി!

ആഘോഷം വിചിത്രം

എണ്ണമറ്റ ഐതിഹ്യങ്ങളുടെ ഐശ്വര്യ എനർജിയാണ് ദീപാവലി. ലോകത്തെമ്പാടുമുള്ള ഭാരതീയർ ഒരുമയിൽ കൊണ്ടാടുന്ന പ്രധാന
മഹോത്സവമെന്ന ഖ്യാതി വീണു. ഇംഗ്ലണ്ട്, കനഡ, തായ് ലാൻറ്, ഇൻഡോനേഷ്യ, മൊറീഷ്യസ്, സിങ്കപ്പൂർ, മലേഷ്യ, ഫിജി, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യവാസികളിൽ ചിലരും ദീപാവലി ഹിന്ദുസ്ഥാനിയെ പോലെ ആർഭാട ആഘോഷമായി കൊണ്ടാടുന്നു. വടക്കേ ഇന്ത്യയിലെ സുപ്രധാന ആഘോഷം. ഭക്തജനത ഘോഷങ്ങൾ മുറ തെറ്റാതെ ഭാസുര ഭാവിയുടെ ശുഭാപ്തി വിശ്വസമായി അനുവർത്തിച്ചു പോരുന്നു. കൊച്ചു മൺചെരാതുകളിൽ എണ്ണ വീഴ്ത്തി തിരിയിട്ട് ദീപം തെളിക്കുന്നതാണ് ദീപാവലി പ്രകാശ ദർശനം. ലക്ഷ്മീപൂജ പ്രധാനം. ക്ഷേത്ര സന്ദർശനം ആയുഷാരോഗ്യ ക്ഷേമവും! ശത്രുവിനോട് സത്യം പൊരുതി ജയിച്ചതിന്റെ കാഹളമാണ് നാനാവിധ വരവേൽപ്പിലെ വിശ്വാസ അടിസ്ഥാനം. പ്രവാസി മലയാളികൾ ദീപാവലി വെക്കേഷൻ അടിച്ചു പൊളിക്കാൻ നാട്ടിലെത്തുന്ന വേളയാണിത്. മറ്റൊന്ന് കേരളത്തിൽ എവിടെ തിരിഞ്ഞാലും അന്യ സംസ്ഥാനക്കാരാണ്. അതിൽ ഭൂരിഭാഗവും ഹിന്ദി സംസാരിക്കുന്നവർ. സംസ്‌കാര വികേന്ദ്രീകരണം പോലെ ആഘോഷ ആചാരങ്ങളും സൗമ്യമായി ഇടകലർന്ന് സമ്പർക്ക സമുച്ചയമായി.

പൊതു പ്രചാര വിശേഷണങ്ങൾ

ദീപാവലി കഥകൾ ധാരാളം പ്രചാരത്തിലുണ്ട്. ഓരോ നാടിനുമതിന്റേതായ ദൈവ വിശ്വാസം പോലെ. ഹൈന്ദവ ഈശ്വര ത്രിമൂർത്തികൾക്കാണ് സ്ഥാന പ്രഭ. ശ്രീരാമനും, സീതാദേവിയും, ലക്ഷ്മണനും പതിനാലു വർഷത്തെ വനവാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന വേള. പ്രജകൾ സർവ്വം മറന്നു തുള്ളിച്ചാടി ആർപ്പു വിളിച്ചു. പുതു വസ്ത്രങ്ങളണിഞ്ഞു. ദീപം തെളിച്ചും പടക്കം
പൊട്ടിച്ചും, മധുരം വിതരണം ചെയ്തും സന്തോഷ സന്ദേശം പലവിധേനെ കൊണ്ടാടി.
ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതായി മറ്റു ചിലരുടെ സങ്കൽപ്പം. കൃഷ്ണ വിജയം. പ്രീതിക്കായി ആഘോഷങ്ങൾ സാർവ്വത്രികമായിസംഘടിപ്പിക്കപ്പെട്ടു. വീടുവീന്തരം പ്രകാശ പൂരിതമാക്കി കൊണ്ടാടി.
രാമായണ കഥയിലെ രാക്ഷസൻ രാവണൻ സീതയെ മോഷ്ടിച്ചു ലങ്കക്കു കൊണ്ടു പോയി.ഹനുമാന്റെ സഹായത്താൽ ലങ്ക കത്തിച്ചു. രാവണനെ വധിച്ചു. പരമപരിശുദ്ധയിൽ അഗ്‌നിപരീക്ഷ താണ്ടിയ സീതാദേവി ശ്രീരാമ ഭഗവൽസന്നിധിയിലെത്തി. ഐശ്വര്യ വിജയാഘോഷം നാട്ടിൽ തിരു തകൃതിയായി നാൾക്കു നാൾ നീണ്ടു നിന്നു.
മൂന്നാം അവതാരകൻ മഹാവിഷ്ണു ആണ്. ക്ഷേമാശ്വര്യങ്ങളുടെ, സന്വത്തിന്റെ, വിദ്യയുടെ നിറകുടമാണല്ലോ ദിവ്യശക്തിയുള്ള ലക്ഷ്മി. അവർ പ്രേമാലസ്യത്തോടെ മഹാവിഷ്ണുവിനെ വരനായി തെരഞ്ഞെടുക്കുന്ന മുഹൂർത്തം. അങ്ങിനെയങ്ങിനെ സുലഭമായ സംഭവങ്ങളുടെ പരന്വരയാണ് ദീപാവലി ലാളിത്യ മഹത്വം! ഭാഷയിൽ സംസ്‌കൃത പദം ദീവാളി ദീർഘിച്ചതാണ് ദീപാവലി.
ഐതിഹ്യങ്ങൾ ദേവീദേവന്മാരെ പോലെ പലകോടിയെന്നു വിശ്വാസികളും സ്വരചേർച്ചയിൽ സങ്കൽപ്പിച്ചു പോരുന്നു. മതങ്ങളോളം മനുഷ്യരിൽ ആഴത്തിൽ വരോടിയത് വിട്ടുവീഴ്ചയില്ലാത്ത ആചാരാങ്ങളാണല്ലോ. കണ്ണുചിമ്മി കൈകൾക്കൂപ്പി പ്രാർത്ഥിക്കുന്നതല്ല ചേതനയുരുകി പ്രണമിക്കുന്നതല്ലേ ദിവ്യപൂജ!

ആഘോഷ സന്വ്രദായം

നാടാകെ വിപണിയാണേൽ വീടുകളാകെ മുഴുനീള അലങ്കാരങ്ങൾ. ദീപാവലിയുടെ പരമപ്രധാന പന്തി വീടുകൾ തന്നെ. ഈ അവസരത്തിൽ വീടിനകവും പുറവും വിശേഷാൽ നവീകരിച്ചാണ് പ്രാരംഭം. പൂജകൾക്കൊപ്പം പ്രധാന കവാടങ്ങളിൽ തോരണങ്ങളും വെളിച്ചവും പ്രതിഷ്ടിക്കും. കളമൊഴുത്തിന്റെ കലാവിരുതായിരിക്കും എങ്ങും. സമൂഹ ഐശ്വര്യം പോലെ മറുനാടൻ മത്സരം അരങ്ങേറും. ഓരോ ദിവസവും പ്രത്യേകതരം. ചിലപ്പോൾ ദിവസം രണ്ടും മൂന്നുംപ്രാവശ്യം നിറമലങ്കാരമായ വരകൾ മാറും. നിറങ്ങളും ഭാവങ്ങളും ഈശ്വരഭംഗിയിലും വടിവിലും പ്രദർശിപ്പിക്കുന്നവരുണ്ട്. ഡിസൈനുകൾ സുലഭമായി മൊബൈൽ തരംഗം വഴിയും ലഭ്യമാണ്. എളുപ്പം നിറം പാവി വരകളലങ്കരിക്കാനും ഡെമോയും കിട്ടും. വിരൽ തുന്വും നിറങ്ങളുംകൊണ്ടെന്തെല്ലാം മായാജാലങ്ങൾ ചമയുന്നു. പണിയെളുപ്പത്തിനു ഓടക്കുഴൽ ദ്വാരമുള്ള കോലുകൾ നിറത്തിലുരുട്ടിയാലും പ്രതീകാത്മക പ്രതിമകൾ വരച്ചിടാം.
ദീപാവലി സ്‌പെഷൽ ആപ്പുകളുടെ കോലാഹലം ചില്ലറയല്ല. കളമെഴുത്തിനു അരുകുകളിൽ വരിനിരയൊപ്പിച്ച് കത്തുന്ന ചെരാതുകൾ പ്രകാശിക്കന്വോൾ എശ്വര്യ കുംഭകോണം ഒളിമിന്നും. ഈശ്വര പ്രാപ്തി സുതാര്യമായ രീതിയിൽ.
പുതുപുത്തൻ വസ്ത്രങ്ങളോടാണിക്കാലത്തെ അടുത്ത ഭ്രമം. സ്ത്രീകളും പുരഷന്മാരും മോഡിയായ വസ്ത്രധാരണത്തിലെ പുറത്തിറങ്ങൂ. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിലെ പ്രഥമ ചിട്ട പൂജ തന്നെ. രാമനും-സീതയും, ശ്രീകൃഷണനും മഹാവിഷ്ണു-ലക്ഷിയും സാക്ഷാൽക്കാര വിഗ്രഹങ്ങളാകും.

മധുരവും വിഭവങ്ങളും

വടക്കേ ഇന്ത്യയിലിൽ സ്വീറ്റു ബോക്‌സുകളുടെ കൈലാസമാണെങ്ങും. മധുരം ഡ്രെഫ്രൂട്ട്‌സിലടക്കം. പരസ്പരം സമ്മാനങ്ങൾ കൈമാറുന്നു. ദാന ധർമ്മത്തിലൂടെ ഹൃദയ ബന്ധം ഊട്ടി ഉറപ്പിക്കലാണ് മറ്റൊരു സദുദ്ദേശം. വീടുവീടാന്തരം പലഹാരങ്ങളുടേയും വിഭവങ്ങളുടെയും കോളുള്ള മണം നിർഗളിക്കും. പാചകത്തിൽ കൈപ്പുണ്യമാർന്ന കലാവിരുതു പോലെ. കുട്ടികളുടെ ബാലവിനോദം പടക്കത്തിലും. പുലർച്ചയും നടുപാതിരയും പൊട്ടലും ചീറ്റലും ബഹളമാണ്. ലാത്തിരി പൂത്തിരി കന്വിത്തിരി മൂളി തലചക്രം എന്നു വേണ്ട റോക്കറ്റും സദാ മാനത്തു മൂളലും പൊട്ടലുമായി നിലാവെളിച്ചം സൃഷ്ടിക്കും.
ഡൈനമിറ്റു ചീളുന്ന ശബ്ദമുഖരിത. പൊട്ടിച്ചു തീർക്കുന്നതിലെ ആവേശമാണ് ദീപാവലി പൊടിപൊടിച്ചെന്ന ആശ്വാസം. മൊബൈൽ പരിഷ്‌കാരം സർവ്വ സാധാരണമായതോടെ ദീപാവലി-പുതുവത്സര സീസൺ ഗ്രീറ്റിംങ്ങ്‌സ് തപാലൊഴുക്കിൽ നിന്നും നിശേഷം അപ്രത്യക്ഷമായി. മറാഠിയും ബംഗാളിയും കന്നഡക്കാരും വാർഷിക കഷ്ടപ്പാടു ഒറ്റയടിക്ക് നീക്കാൻ ഒരു പണതൂക്കം സ്വർണ്ണമെങ്കിലും ഈയവസരത്തിൽ വാങ്ങി സൂക്ഷിക്കുന്നത് ശുഭേച്ഛയായി കരുതി പോരുന്നു. ഈ കച്ചവട ലാക്ക് പ്രയോജനപ്പെടുത്താൻ
മുംബൈ സവേരി ബസാർ തദവസരത്തിൽ രാപ്പകൽ തുറന്നു പ്രവർത്തിക്കും. ഗുജറാത്തി, മാർവാഡികൾ ഓഹരി വിപണിയിലന്ന് മനക്കണ്ണിലെ വിശ്വസ്ത നിക്ഷേപം നടത്തിയിരിക്കും. നഷ്ടം വരാത്ത ഊഹക്കച്ചവടത്തിൽ പങ്കു കൊള്ളുമെന്ന് സാരം.

മൂന്നാം ദിവസം ബാവൂ ബീജ്

ഒക്ടോബർ 26ലെ ദീപാവലി സമാപന ചടങ്ങാണിത്. സഹോദരനെ വിശിഷ്ട വിഭവങ്ങളൊരുക്കി കെട്ടിച്ചയച്ച സഹോദരിമാർ കാത്തിരിക്കുന്നു. അവരെ സന്ദർശിക്കാൻ സഹോദരന്മാർ എത്തുന്നു. പകരം കൈനീട്ടമായി പൊന്നും പണവും പാരിതോഷികവും കരുതിയിരിക്കും. അവർ ഒന്നിച്ചിരുന്ന് ഉണ്ട് പിരിയുന്നതോടെ ആണ്ടറുതിയായ ദീപാവലി അനുഷ്ടാനങ്ങൾക്ക് തിരശ്ശീല വീഴുന്നു. എത്ര നമസ്‌കരിച്ചാലും ഉമിനീരു തെളിയുന്ന നാമജപങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കുന്ന അനുസ്മരണ ബന്ധമല്ലേയത്?
അധികമായാൽ അമൃതും വിഷമെന്നാണ് അമ്മ അറിവ്. അതിനെ അനുസ്യൂതം അതിജീവിച്ച് ആഡംബര ആഘോഷങ്ങളുടെ ആമോദം തെല്ലും മങ്ങാതെ പുതു പുത്തൻ പല്ലവികളോടെ ദീപാവലി വരികയും പോവുകയും ചെയ്യുന്നു. എന്നാൽ മനുഷ്യരിൽ ജീർണ്ണിക്കാത്ത ഒരു ജൈവാംശമുണ്ട്. അതാണ് വജ്രം പോലെ ഉഴിഞ്ഞു വച്ച അളവറ്റ് പ്രകാശിച്ചു മങ്ങാതെ പ്രസാദിക്കുന്ന ഈശ്വര വിശ്വാസ കടാക്ഷം!
എല്ലാവർക്കും ദീപാവലി പുതുവത്സര ആശംസകൾ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *