തകഴി ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണം:ഡോ.ജോൺസൺ വി. ഇടിക്കുള

മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്കി
എടത്വ:തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, കുട്ടനാട് എം.എൽ എയ്ക്കും നിവേദനം നല്കി.തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന്? സമീപത്തെ റെയിൽ?വെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത്? മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.കെ.എസ്?.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്‌നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്‌നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്‌നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.
ചില മാസങ്ങൾക്ക് മുമ്പ് തകഴി റെയിൽവേ ഗേറ്റിൽ വലിയ ക്രെയിനുമായി എത്തിയ ലോറി റെയിൽവേ ക്രോസ് ബാറിലിടിച്ചതിനെ തുടർന്ന് തകഴിയിൽ ദീർഘസമയം ഗതാഗത കുരുക്ക് അനുഭവപെട്ടു . ക്രോസ്ബാറിനേകാളിലും ക്രെയിന് പൊക്കമുണ്ടായതിനെ തുടർന്ന് ക്രെയിൻ ബാറിലുടക്കുകയായിരുന്നു. ക്രെയിനും ലോറിയും മാറ്റാൻ പറ്റാത്തതിനെ തുടർന്ന് അമ്പലപ്പുഴ-തിരുവല്ലാ റോഡിൽ വൈകുന്നേരം 7.30 ഓടെ വാഹന ഗതാഗതം തടസ്സപെടുകയായിരുന്നു. 8.30 ന് വാഹനം മാറ്റിയതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വൻ തിരക്കാണ് അനുഭവപെടുന്നത്. ഹെവി വാഹനങ്ങളും, ദീർഘദൂര സ്വകാര്യ വാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെയാണ് അധികവും സർവ്വീസ് നടത്തുന്നത്.അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗ കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്.
ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന യാത്രക്ലേശം പരിഹരിക്കാൻ തകഴി യിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്നാണ് ഡോ.ജോൺസൺ വി. ഇ ടിക്കുള ആവശ്യപെട്ടിരിക്കുന്നത്.