ഗവർണറുടെ നിർദേശത്തിനെതിരെ വിസിമാർ ഹൈക്കോടതിയിൽ; നാലുമണിക്ക് പ്രത്യേക സിറ്റിങ്ങ്

കൊച്ചി: രാജിവെക്കണമെന്ന ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിനെതിരെ വൈസ് ചാൻസലർമാർ നിയമപോരാട്ടത്തിന്.
ചാൻസലറുടെ നിർദേശത്തിനെതിരെ വി സിമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും.
ഹർജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താൻ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താൻ കോടതി തീരുമാനിച്ചത്.
സംസ്ഥാനത്തെ ഒvdhതു സർവകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ വിസിമാരെ പുറത്താക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ചാൻസലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
