THIRUVANANTHAPURAM

കേരള പ്രവാസി ലീഗ് ജില്ലാ സമ്മേളനം

തിരുവനന്തപുരം :കേരള പ്രവാസി ലീഗിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി നെല്ലനാട് ഷാജഹാനെയും ജനറൽ സെക്രട്ടറിയായി എം മുഹമ്മദ് മാഹിനെയും ട്രഷററായി വള്ളക്കടവ് ഗഫൂറിനെയും തിരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ അറിയിച്ചു.


കഴിഞ്ഞദിവസം നന്താവനം ലീഗ് ഹൗസിൽ ചേർന്ന നേതൃത്വം യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് മാർ പച്ചലൂർ ഷബീർ മൗലവി എസ് എഫ് എസ് തങ്ങൾ, ആമച്ചൽ ഷാജഹാൻ,സഫറുള്ള ഹാജി ബീമാപള്ളി, നഗരൂർ സൈഫുദ്ദീൻ. സെക്രട്ടറിമാർ ജാസിം ചിറയിൻകീഴ്, കെ.ശറഫുദ്ദീൻ പൂവച്ചൽ, സെയ്ഫുദ്ധീൻ നെടുമങ്ങാട്, ആലംക്കോട് ഹസ്സൻ തുടങ്ങിവരാണ്.
നേതൃത്വ യോഗത്തിൽ ഐയുഎംഎൽ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫസർ തോന്നയ്ക്കൽ ജമാൽ, ചാന്നാങ്കര എം പി കുഞ്, അഡ്വ. പച്ചലൂർ നുജുമുദ്ധീൻ
തുടങ്ങിയവർ പങ്കെടുത്തു. ജനുവരി ആദ്യവാരം കേരള പ്രവാസി ലീഗിന്റെ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വിളിക്കാനും യോഗം തീരുമാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *