അരുമാനൂർ എം.വി.എച്ച് എസിന് ഗണിതശാസ്ത്ര വിഭാഗം കിരീടം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്ര-ഗണിത-സാമൂഹിക ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഹൈസ്‌കൂൾതല ഗണിത ശാസ്ത്ര വിഭാഗത്തിൽ അരുമാനൂർ എം.വി എച്ച്.എസ് ഓവറാൾ കിരീടം കരസ്ഥമാക്കി. ഓലത്താന്നി വിക്ടറി വി.എച്ച് എസ് എസിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ അഞ്ച് ഒന്നാം സമ്മാനങ്ങളടക്കം കരസ്ഥമാക്കി കൊണ്ടാണ് എം.വി. എച്ച് എസിലെ വിദ്യാർത്ഥികൾ കിരീടം കരസ്ഥമാക്കിയത്. സ്‌കൂളിലെ തന്നെ ഗണിത ശാസ്ത്ര അധ്യാപകരായ സാബു എസ്. ജെ, പ്രവീൺ പ്രദ്യോത്, ലേഖ.എസ്.നായർ എന്നിവരായിരുന്നു ഗണിതോത്സവത്തിനുള്ള വിദ്യാർത്ഥി പ്രതിനിധികൾക്ക് വേണ്ട പരിശീലനം നൽകിയത്. സമ്മാനാർഹരായ വിദ്യാർത്ഥികളെ അനുമോദിക്കാനായി സ്‌കൂളിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഹെഡ്മിസ്ട്രസ് ജീജ. ജി. റോസ് അറിയിച്ചു.