റോഡ് നന്നാക്കാൻ കുളി സമരം

മലയിൻകീഴ് : മണപ്പുറം അങ്കണവാടിക്ക് മുന്നിലുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണപ്പുറം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളി സമരം നടത്തി. തുടർന്ന് പ്രസ്തുത സ്ഥലത്ത് വാഴനട്ട് പുഷ്പങ്ങൾ അർപ്പിക്കുകയും പ്രതീകാത്മകമായി പേപ്പർ വള്ളങ്ങൾ ഒഴുക്കി വിടുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ ഷാജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു, വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം സതീഷ് കുമാർ, മണ്ഡലം ഭാരവാഹികൾ രഞ്ജു, റോയി, രഞ്ജിത് തുടങ്ങി നാട്ടുകാർ ഉൾപ്പെടെ സമരത്തിൽ പങ്കാളിയായി. അടിയന്തരമായി വിഷയത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.