ഗുരുധർമ്മപ്രചാരകരത്‌ന പുരസ്‌ക്കാരം ഗോകുലം ഗോപാലന്

മധുര: ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനമായ മധുര തിരുപ്പറംകുണ്ഡം ശാന്തിലിംഗസ്വാമി ആശ്രമം നൽകുന്ന ‘ഗുരുധർമ്മപ്രചാരകരത്‌ന ‘ അവാർഡിന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ ഗോകുലം ഗോപാലൻ അർഹനായി. ഒക്ടോബർ 19 ന് മധുരയിലെ ആശ്രമത്തിൽ നടക്കു ശിവഗിരി തീർത്ഥാടന നവതി – ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ വെച്ച് ഗോവാ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്‌ക്കാരം സമ്മാനിക്കും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചാരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ്, തീർത്ഥാടന നവതി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വീരേശരാനാന്ദ തുടങ്ങിയവർ സംബന്ധിക്കും.