കൊല്ലം നഗരത്തെ ചുവപ്പണിയിച്ച് ആർ എസ് പി സംസ്ഥാന സമ്മേളനം

കൊല്ലം : നിരവധി സമരങ്ങൾക്കും, പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള കൊല്ലം നഗരത്തെ, ഇന്നലെ നടന്ന റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളന ബഹുജന റാലി, അക്ഷരാർത്ഥത്തിൽ ചുവപ്പണിയിച്ചു. പ്രവർത്തകരുടെയും റെഡ് വാളന്റിയേഴ്സിന്റെയും വനിതാ വാളന്റിയേഴ്സിന്റെയും പ്രകടന ജാഥ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും നയിച്ചു. ചിട്ടയായി നടന്ന റാലി വൈകുന്നേരത്തോടെ പൊതു സമ്മേളന വേദിയായ എസ് ത്യാഗരാജൻ നഗറിൽ (കണ്ടോന്മെന്റ് മൈതാനം ) എത്തിച്ചേർന്നു.
പൊതുസമ്മേളനം ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭാട്ടാചര്യ എക്‌സ് ഉത്ഘാടനം ചെയ്തു. .കേന്ദ്ര കമ്മിറ്റി അംഗം എൻ കെ പ്രേമചന്ദ്രൻ എം പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ. കെ എസ് വേണുഗോപാൽ സ്വാഗതമാശംസിച്ചു. സംസ്ഥാന സെക്രട്ടറി എ എ അസിസ്, കേന്ദ്ര കമ്മിറ്റി അംഗമായ ഷിബു ബേബിജോൺ, പി സി വിജയൻ, കെ എസ് ശിവകുമാർ, കെ സണ്ണിക്കുട്ടി, പ്രകാശ് ബാബു, ഇല്ലിക്കൽ അഗസ്തി, ബി രാജാശേഖരൻ, സാലി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.