KOZHIKODE

നിർധന കുടുംബത്തിന് ശ്രദ്ധ കൊടിയത്തൂർ നിർമ്മിച്ചു നൽകിയ വീട് കൈമാറി

മുക്കം: കൊടിയത്തൂരിലെ ജീവകാരുണ്യ കല സാംസ്‌കാരിക മേഖലകളിൽ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ശ്രദ്ധ
നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീട് കുടുംബത്തിന് കൈമാറി. ചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശ്രദ്ധയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത് മാതൃക പരമായ പ്രവർത്തനങ്ങളാണന്നും ലഹരിക്കെതിരെ വളരെ മുൻപ് തന്നെ ശ്രദ്ധ ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയെന്നും ലിന്റോ ജോസഫ് പറഞ്ഞു. ചടങ്ങിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവ്വഹിച്ചു.
വീടിന്റെ പ്രമാണങ്ങൾ ‘ശ്രദ്ധ’ ചെയർമാൻ സി.ബീരാൻ കുട്ടി കുടുംബത്തിന് കൈമാറി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ടി.കെ.അബൂബക്കർ ,ഫസൽ കൊടിയത്തൂർ,കൊടിയത്തൂർ ഖാദി എം.എ അബ്ദുസ്സലാം, എന്നിവരും വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് സി.പി.ചെറിയ മുഹമ്മദ്, ഗിരീഷ് കാരക്കുറ്റി, ഷംസുദ്ദീൻ ചെറുവാടി, കെ.ടി.മൻസൂർ, റസാഖ് കൊടിയത്തൂർ, എ.പി.അബുട്ടി, ഇല്ലക്കണ്ടി അസീസ് മാസ്റ്റർ എന്നിവരും സംസാരിച്ചു.
ശ്രദ്ധയുടെ വീട് നിർമ്മാണത്തിൽ വിവിധ സേവനങ്ങൾ ചെയ്ത ഷഫീറലി കാരക്കുറ്റി, എ.എം.ബി നൗഷാദ്, എ.പി.അബുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ കെ.എം മുനവ്വിർ സ്വാഗതവും റഷീദ് കുയ്യിൽ നന്ദിയും പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *