മാസ്റ്റേഴ്‌സ് പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മയുടെ പുസ്തക സമർപ്പണം

തിരുവനന്തപുരം: 2009 ൽ പ്രവർത്തനം നിലച്ച മച്ചേൽ യുവജന സമാജം ഗ്രന്ഥശാലക്ക് പുസ്തക സമർപ്പണവുമായി മലയിൻകീഴ് മാസ്റ്റേഴ്‌സ് കോളേജ് 1992-95 വർഷത്തെ ബി.കോം വിദ്യാർത്ഥി കൂട്ടായ്മ. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഇടപെടലിനെത്തുടർന്ന് വീണ്ടും പ്രവർത്തനമാരംഭിച്ച യുവജന സമാജം ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ ലഭ്യമാക്കാൻ ലൈബ്രറി ഭാരവാഹികൾ നൽകിയ വാട്‌സാപ്പ് സന്ദേശം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഗ്രൂപ്പിൽ ലഭിച്ചതിനെത്തുടർന്ന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സമാഹരിച്ച 555 പുസ്തകങ്ങൾ വിജയദശമി ദിനത്തിൽ മാസ്റ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ പ്രദീപ് കുമാർ ആർ ഗ്രന്ഥശാലയിൽ നടത്തിയ യോഗത്തിൽ വച്ച്കാട്ടാക്കട MLA ഐ.ബി സതീഷിന് കൈമാറി. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ, എസ്.ശിവപ്രസാദ്, സജീവ് കെ.എസ്., അനിൽകുമാർ, രാഹുൽ സി.എസ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ശാന്തകുമാർ, പ്രേംചന്ദ്, രാജേഷ് കുമാർ കെ.വി, അഡ്വ. ബീന, ജീന, സെലിൻ, ലേഖ, ശ്രീരഞ്ജിനി, സന്ധ്യാറാണി, ഉഷാറാണി, ലത, സുനിത എന്നിവർ പങ്കെടുത്തു.
