കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത ‘പെൽവിക് ഫ്ളോർ പുനരധിവാസ’ സംവിധാനവുമായി പട്ടം എസ് യു ടി ആശുപത്രി

തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്യുടി പട്ടം രംഗത്ത്. എസ്യുടി ആശുപത്രി ജോഗോയുമായി ചേർന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെൽവിക് ഫ്ളോർ പുനരധിവാസ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്’ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തിൽ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി നിർവ്വഹിച്ചു. ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ. രാജശേഖരൻ നായർ (സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി), ഡോ. ബാലകൃഷ്ണൻ (സീനിയർ റേഡിയോളജിസ്റ്റ്), ഡോ. ജനാർദനൻ പോറ്റി (ന്യൂറോ സർജൻ), ഡോ. അരുൺ മോഹൻ (റേഡിയോളജിസ്റ്റ്), ഡോ. ആനന്ദ് രാജ (കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ്), അജയ്ലാൽ (ഫിസിയോതെറാപ്പിസ്റ്റ്), നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.