ഒലീവ് റസിഡൻസ് അസോസിയേഷൻ
അയമു മാസ്റ്റർ അവാർഡുകൾ നൽകി

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചാത്തപ്പറമ്പ് ഒലീവ് റസിഡൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ നടുക്കണ്ടത്തിൽ അയമു മാസ്റ്റർ സ്മാരക അവാർഡ് വിതരണം ചെയ്തു.ഒലിവ് മുൻ ട്രഷററാണ് അയമു മാസ്റ്റർ.
റസിഡൻസ് ഏരിയയിലെ എസ്.എസ്.എൽ.സി, പ്ലസ്ടു മറ്റു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂല അവാർഡുകൾ നൽകി.
എൻ.കെ.ഷമീർ അധ്യക്ഷത വഹിച്ചു. ഒലീവ് വൈസ് പ്രസിഡണ്ട് പി.പി.അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ.കെ ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.സി.സി മുഹമ്മദ് അൻസാരി, കെ.ടി നാസർ, എം.നാസർ, ബഷീർ കണ്ണഞ്ചേരി, കെ.സുധീർ കെ. സൈനുദ്ദീൻ, കെ.ഷുക്കൂർ, ഹാജറ ഷമീർ കെ.ടി ഷൈബ,റമീസ് എള്ളങ്ങൽ, ജസീൽ കെ പ്രസംഗിച്ചു. എൻ.കെ സുഹൈർ നന്ദി പറഞ്ഞു.