IMA നേമം ശാഖയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

തിരുവനന്തപുരം: IMA നേമം ശാഖയുടെ പുതിയ ഭാരവാഹികൾ ആനയറയിൽ വച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചു ചാർജെടുത്തു. IMA മുൻ ദേശീയ അധ്യക്ഷൻ പദ്മശ്രീ ഡോ. A. മാർത്താണ്ഡ പിള്ള പുതിയ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജെ. വിജയകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.



IMA സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി യോഗം ഉദ്ഘാടനം ചെയ്തു.ഡോ. A S. പ്രദീപ് കുമാർ സെക്രട്ടറിയായും ഡോ. അനിൽ കുമാർ ട്രഷറർ ആയും ഡോ. വി. മോഹനൻ നായർ സംസ്ഥാന കമ്മിറ്റി അംഗമായും ചാർജെടുത്തു. നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. മോഹനൻ നായർ, ഡോ. ജോൺ പണിക്കർ, ഡോ. ടി. ജി. വർഗീസ്, ഡോ. രാമലിംഗം, ഡോ. സി. വി. പ്രശാന്ത്, ഡോ. ശ്യാം ലാൽ, ഡോ. മുഹമ്മദ് അഷറഫ്, ഡോ. ബിനോയ്, ഡോ. ബെന്നി, ഡോ. ശശിധരൻ പിള്ള തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിച്ചു.