പട്ടം എസ് യു ടി ആശുപത്രിയിൽ ‘ഡോ. ലളിത സ്മാരക പ്രതിരോധ ആരോഗ്യ പരിശോധന’ പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കെ ലളിതയുടെ സ്മരണാർത്ഥം, ആശുപത്രിയിലെ ജീവനക്കാർക്കും ഷെയർ ഹോൾഡർമാർക്കും വേണ്ടി ‘ഡോ. ലളിത മെമ്മോറിയൽ ആനുവൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ്’ സ്‌കീമിന് തുടക്കമായി. തദവസരത്തിൽ ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഡോ. കെ. ലളിതയുടെ സേവനങ്ങളെ അനുസ്മരിക്കുകയും ഡോക്ടറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി ലക്ഷ്മി അമ്മാൾ, ഡോ. ലളിതയുടെ മാതൃകാപരമായ സേവങ്ങളെയും പ്രവർത്തന ശൈലികളെയും അനുസ്മരിച്ചു സംസാരിച്ചു. ആശുപത്രിയിലെ മറ്റു ഡോക്ടർമാരും ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
‘Dr. Lalitha Memorial Preventive Health Check-up’ organised at Pattom SUT Hospital

Thiruvananthapuram: In memory of Dr. K Lalitha, SUT has commenced ‘Dr. Lalitha Memorial Annual Preventive Health check-up’ scheme for the staff and share holders of the hospital. Chief Executive Officer of the hospital Colonel Rajeev Mannali inaugurated the function by unveiling the photograph of Dr. Lalitha and he stated that the services rendered by Dr. Lalitha to the hospital and her countless patients will be remembered forever. Dr. P Lakshmi Ammal (Gynaecology Department) highlighted the exemplary services and work culture displayed by Dr. Lalitha. Doctors and staff of the hospital were present during the occasion.