ലോകസമാധാനം ഓരോ കുടുംബത്തിൽ നിന്നും സൃഷ്ടിക്കപ്പെടണം: ശ്രീശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ

എടത്വ: ലോകസമാധാനം ഓരോ കുടുംബങ്ങളിൽ നിന്നുമാണ് സൃഷ്ടിക്കപെടുന്നതെന്ന് ശ്രീശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ ഉദ്‌ബോധിപ്പിച്ചു.തിരുപനയനൂർക്കാവ് ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ ലോക വയോജന – വിശ്വമാതൃസമർപ്പണ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പത്മനാഭ സ്വാമിയുടെ പുഷ്പാഞ്ജലി സ്വാമിയാരും മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ കൂടിയായ ശ്രീശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ.
പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ക്ഷേത്രതന്ത്രി പരമേശ്വരര് നീലകണ്ഠരര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. ഇളമുറ സ്വാമിയാർ ശ്രീ ശ്രീമദ് ശങ്കരനാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ, യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി പി .കെ ക്യഷ്ണൻ പോറ്റി, പ്രൊഫ.ഡോ.ഗോവിന്ദൻ നമ്പൂതിരി ,പി.സി ചെറിയാൻ ,അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് സ്‌നേഹഭവനിലെ അന്തേവാസികൾക്കുള്ള ഭക്ഷണ വിതരണവും നടന്നു.
ഇന്ന് രാവിലെ10ന് വിദ്യാരാജ്ഞി യജ്ഞ സമർപ്പണം നടക്കും.യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിക്കും.ബ്രഹ്മശ്രീ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും.
നാളെ (തിങ്കൾ) രാവിലെ 10ന് വ്യക്തിത്വ വികസനവും ഹൈന്ദവ സംസ്‌ക്കാരവും എന്ന വിഷയത്തിൽ രാജേഷ് നാദാപുരം സെമിനാർ നയിക്കുമെന്ന് കെ.ആർ ഗോപകുമാർ (പ്രസിഡന്റ്), അജികുമാർ കലവറശ്ശേരിൽ (സെക്രട്ടറി) ,അഡ്വ. മുരളി മനോഹർ (നിയമ ഉപദേഷ്ഠാവ്) ,മനോജ് വെറ്റിലക്കണ്ടം (പി.ആർ.ഒ) എന്നിവർ പറഞ്ഞു.
