KERALA Second Banner TOP NEWS

ശ്രീനാരായണ ഗുരുദേവ ധർമ്മപ്രചരണം
തമിഴ്‌നാട്ടിൽ ശക്തമാക്കുന്നു

ശിവഗിരി : തമിഴ്‌നാട്ടിൽ ശ്രീനാരായണ സന്ദേശപ്രചരണം വ്യാപകമാക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. മഠത്തിൻറെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ യൂണിറ്റുകൾ തമിഴ്‌നാട്ടിൽ വ്യാപകമായി രൂപീകരിക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഗുരുഭക്തൻമാരുടെ യോഗം തീരുമാനിച്ചു. സഭായൂണിറ്റുകളും, മണ്ഡലം ജില്ലാക്കമ്മറ്റികളും രൂപീകരിക്കും. ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് 1913-ൽ മധുരയിലും 1916ൽ കാഞ്ചീപുരത്തും 1926-ൽ മാമ്പലത്തും പിള്ളയാർപ്പെട്ടിയിലും ആശ്രമങ്ങൾ സ്ഥാപിച്ചിരുന്നു. ബോധാനന്ദ സ്വാമികൾ നീലഗിരിയിൽ ശ്രീനാരായണ സേവാസംഘവും നടരാജഗുരു 1923-ൽ ഊട്ടിയിൽ ശ്രീനാരായണ ഗുരുകുലവും സ്ഥാപിച്ചു. ജസ്റ്റിസ് സദാശിവഅയ്യർ, ജസ്റ്റിസ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ചിന്താദ്രിപെട്ടിൽ ശ്രീനാരായണ ദിവ്യ സത്സംഗ സമിതിയുണ്ടായിരുന്നു. കാഞ്ചീപുരത്ത് ഗോവിന്ദാനന്ദ സ്വാമികൾ സ്ഥാപിച്ച ശ്രീനാരായണ സേവാശ്രമവും ശ്രീനാരായണ സേവാശ്രമം സൗജന്യവൈദ്യശാലയും ഇന്നും ത്മിഴ്‌നാട്ടിലെ ശ്രദ്ധേയമായ സ്ഥാപനങ്ങളാണ്. തമിഴ്‌നാട്ടുകാരുടെ നേതാവായിരുന്ന അണ്ണാദുരൈയെപ്പോലെയുള്ളവർപ്പോലും ഇവിടെ താമസിച്ച് ചികിത്സ നടത്തിയിട്ടുണ്ട്. ഗുരുദേവൻറെ തമിഴ് ശിഷ്യൻ ശാന്തലിംഗസ്വാമികൾ മധുര തിരുപ്രംകുണ്ട്രത്തിൽ സ്ഥാപിച്ച ആശ്രമത്തിൽ ഗുരുദേവൻ പലപ്പോഴും വിശ്രമിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. ഇക്കഴിഞ്ഞ ഗുരുജയന്തിയും ഗുരുദേവ മഹാസമാധി ദിനവും വീരേശ്വരാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിക്കുകയുണ്ടായി. ശാന്തലിംഗ സ്വാമിയുടെ സമാധി ദിനമായ ഒക്ടോബർ 19 ന് ശ്രീനാരായണധർമ്മ പ്രചരണ സമ്മേളനവും മധുര തിരുപ്രംകുണ്ട്രത്ത് യതിപൂജയും വിപുലമായി സംഘടിപ്പിക്കുന്നതാണെന്നും സച്ചിദാനന്ദ സ്വാമി തുടർന്ന് പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി , ട്രഷറർ ശാരദാനന്ദ സ്വാമി , ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി , തമിഴ്‌നാട്ടിലെ ധർമ്മപ്രചരണത്തിന് നേതൃത്വം വഹിക്കുന്ന വീരേശ്വരാനന്ദ ജിസ്ട്രാർ അഡ്വ. പി.എം. മധു.എന്നിവർ സംസാരിചച്ചു. ഗുരുധർമ്മ പ്രചരണസഭാ തമിഴ്‌നാട് സംസ്താന ഭാരവാഹികളായി ഇലങ്കോ (പ്രസിഡൻറ,് മധുര), ഇനനല്ലപെരിയാർ തിരുന്നൽവേലി (വൈസ്പ്രസിഡൻറ്), ജയശങ്കർ തിരുന്നൽവേലി (ജനറൽസെക്രട്ടറി), ഡി. രമേശൻ വിരുത് നഗർ, മുഹമ്മദ് ഇബ്രാഹിം ചെന്നൈ (ജോയിൻറ് സെക്രട്ടറിമാർ) കനകവേൽ മധുര ട്രഷറർ മുത്തു രാമലിംഗം രാമനാഥപുരം അഡൈ്വസർ ഉൾപ്പെടെ 51 അംഗ സ്റ്റേറ്റ്കമ്മിറ്റിയും രൂപീകരിച്ചു. ഒക്ടോബർ മാസം ശിവഗിരി ബ്രഹ്മവിദ്യാലയം കനകജൂബിലിയും ശിവഗിരി തീർത്ഥാടനനവതിയും വിപുലമായി ആഘോഷിക്കുവാൻ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിൽ തുടർകാര്യവും നടത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *