ശിവഗിരി ശാരദാ സന്നിധിയിൽ
പൂജവയ്പ്പും വിദ്യാരംഭവും

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിദ്യയുടെ അധിനായികയായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ചിട്ടുള്ള ശാരദാദേവിയുടെ സന്നിധിയിൽ പുസ്തകങ്ങൾ പൂജവയ്ക്കുന്നതിനുള്ള വിശേഷാൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സരസ്വതി സങ്കൽപ്പത്തിൽ ദേവിയുടെ സന്നിധിയിൽ വീണയാണ് സർവ്വസാധാരണയായി ഉള്ളതെങ്കിൽ ശിവഗിരിയിലെ വിദ്യാദേവതയുടെ തൃക്കരങ്ങളിൽ പുസ്തകമാണുള്ളത് എന്ന് നാം പ്രത്യേകം മനസ്സിലാക്കണം.
2ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് പൂജ വെച്ച് വിദ്യാരംഭദിവസം വിജദശമി 5 ന് ബുധനാഴ്ച രാവിലെ പുസ്തകങ്ങൾ എടുക്കാവുന്നതാണ്. പഠനരംഗങ്ങൾ കൂടാതെ ഗുരുദേവ കൃതികൾ, ഗുരുദേവ ചരിതം മറ്റ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ എന്നിവയും പൂജവയ്ക്കാവുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിദ്യാരംഭം ഉണ്ടായിരിക്കില്ല.