പ്രശസ്ത ഗായകൻ കോഴിക്കോട് ഗോവിന്ദരാജിനെ ഗുരുവായൂർ പൈതൃകം ആദരിച്ചു

ഗുരുവായൂർ : കേരളത്തിലും വിദേശത്തും എഴുപതുകൾ മുതൽ കോഴിക്കോട് ബാബുരാജ്, വയലാർ പി.ഭാസ്‌കരൻ , രാഘവൻ മാസ്റ്റർ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നിരവധി വേദികളിൽ അസ്വാദക ഹൃദയങ്ങളിൽ എത്തിച്ച് അഞ്ചു പതിറ്റാണ്ടായി സംഗീതം ഹൃദയത്തിലേറ്റി നടക്കുന്ന കോഴിങ്ങോട് ഗോവിന്ദരാജിനെ ഗുരുവായൂരിലെ സംഗീത ആസ്വാദകർ ഗുരുവായൂർ പൈതൃകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
സംഗീതാസ്വാദകരുടെ ഹൃദയത്തിൽ എന്നും സ്ഥാനം പിടിച്ച പഴയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള സംഗീത സന്ധ്യ യും അരങ്ങേറി. പൈതൃകം കോഡിനേറ്റർ അഡ്വ: രവി ചങ്കത്തിന്റെ നേതൃത്വത്തിൽ കലാക്ഷേത്ര ഭാരവാഹികളായ മണലൂർ ഗോപിനാഥ്, അകമ്പടി മുരളിധരൻ, ഐ.പി.രാമചന്ദ്രൻ, ശ്രീനിവാസൻ, പി.ശ്രീകുമാരൻ നായർ, കണ്ടാണശ്ശേരി മാക്ട ഭാരവാഹികളായ ജവഹർ, ഡോക്ടർ ബാജി, തുടങ്ങിയവർ ചേർന്ന് ആദരിച്ചു.