ലഹരി വിമുക്ത സേവനത്തിന് ഡിപിൻ ദാസിന് കൃപയുടെ പുരസ്‌കാരം

തിരുവനന്തപുരം: ആയിരക്കണക്കിന് യുവാക്കളെയും യുവതികളെയും ലഹരി വിമുക്തരാക്കി കേരള സർക്കാരിന്റെ അവാർഡുകൾ ഒന്നിലധികം പ്രാവശ്യം കരസ്ഥമാക്കിയ പുനലാൽ ഡെയിൽ വ്യൂ ഡി അഡിക്ഷൻ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറും യുവ പ്രതിഭയുമായ ഡിപിൻ ദാസ്സിനെ 2022 ലെ കൃപയുടെ ലഹരി വിമുക്ത സേവനത്തിനുളള പുരസ്‌കാരം നൽകുവാൻ തീരുമാനിച്ചിരിക്കുന്നതായി പത്മശ്രീ ഡോ.ബി രവി പിള്ള ഉപദേശക സമിതി ചെയർമാനായിട്ടുള്ള സംഘടനായ കൃപ പ്രസിഡന്റ് അൽ- ഇമാം ഹാജി എ.എം. ബദറുദ്ദീൻ മൗലവിയും ജൂറി കമ്മറ്റി ചെയർമാൻ അഡ്വ. ആർ.ആർ. നായരും അറിയിച്ചിരിക്കുന്നു.

നിസ്വാർത്ഥ സേവനത്തിന്റെ ചെങ്കതിർ വീശി അടുത്ത കാലത്ത് അടുത്തടുത്ത് അന്തരിച്ച സി. ക്രിസ്തുദാസും, ജെ. ശാന്താദാസും ചേർന്ന് സ്ഥാപിച്ച് നടത്തിവരുന്നതും കേന്ദ്ര-സംസ്ഥാനങ്ങളുടെ അംഗീകാരമുളള ഡെയിൽ വ്യൂവിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഡിപിൻ ദാസ് സി.ക്രിസ്തുദാസ് ജെ.ശാന്തദാസ് ദമ്പതികളുടെ പുത്രനാണ്.
രമ്യ ഭാര്യയും ധീക്ഷയും, ദ്യാനും കുട്ടികളുമാണ്.
25000 രൂപയും പുരസ്‌കാരവും, പൊന്നാടയും പ്രശസ്തി പത്രവും ഒക്ടോബർ 12 ന് തിരുവനന്തപുരം ചാക്ക കെ.പി ഭവനിൽ വെച്ച് കൃപ ഉപദേശക സമിതി കൺവീനർ നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽഖാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽവെച്ച് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നൽകി ആദരിക്കുന്നതാണ്.
ചടങ്ങിൽ മന്ത്രി ആൻറണി രാജു, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, ജില്ലാ വികസന കമ്മിഷണർ അനുകുമാരി ഐ.എ.എസ്. എന്നീവർ ആശംസകൾ നേരും.